ന്യൂഡല്‍ഹി: പാകിസ്ഥാന്‍ ക്രിക്കറ്റ് ബോർഡിന്‍റെ ഭാഗമായി യുവതാരങ്ങളെ പരിശീലിപ്പിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഡാനിഷ് കനേറിയ. വാർത്താ ഏജന്‍സിക്ക് മുമ്പാകെയാണ് മുന്‍ പാകിസ്ഥാന്‍ സ്‌പിന്നർ കനേറിയ ആഗ്രഹം പങ്കുവെച്ചത്. യുവ സ്‌പിന്നർമാരെ പരിശീലിപ്പിക്കാനാണ് കനേറിയക്ക് താല്‍പര്യം. ഇതിനായി പിസിബി മുന്നോട്ട് വരണം. പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിലെ മുന്‍ താരങ്ങൾക്ക് പിസിബി മാന്യമായ സ്ഥാനം നല്‍കുന്നതിലൂടെ ഈ സ്വപ്നം യാഥാർത്ഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ 2009 ലെ ഒത്തുകളി വിവാദത്തെ തുടർന്നാണ് കനേറിയയുടെ കരിയർ അവസാനിച്ചത്.
യുവതാരങ്ങളെ പരിശീലിപ്പിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഡാനിഷ് കനേറിയ - pcb news
2009 ലെ ഒത്തുകളി വിവാദത്തെ തുടർന്നാണ് കനേറിയയുടെ കരിയർ അവസാനിച്ചത്
ഡാനിഷ് കനേറിയ
61 ടെസ്റ്റുകളില്‍ നിന്നായി 261 വിക്കറ്റുകൾ വീഴ്ത്തിയ കനേറിയ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റുകൾ വീഴ്ത്തിയ ആദ്യ അഞ്ച് പാക് താരങ്ങളില്‍ ഒരാളാണ്.