ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ നിന്ന് കിട്ടുന്ന ടിക്കറ്റ് തുക പുൽവാമ ഭീകരാക്രമണത്തിൽ മരിച്ച സിആർപിഎഫ് ജവാൻമാരുടെ കുടുംബത്തിന് നൽകുമെന്ന്ചെന്നൈ സൂപ്പർ കിങ്സ്.ചെന്നൈയില്‍ നാളെറോയൽ ചലഞ്ചേഴ്സിനെതിരെയുള്ള ഉദ്ഘാടനമത്സരത്തിനുശേഷം ടീം നായകൻഎം.എസ് ധോണി മരിച്ചവരുടെ കുടുംബങ്ങൾക്ക് ചെക്ക് കൈമാറുമെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഡയറക്ടര്‍ രാകേഷ് സിങ് അറിയിച്ചു.
സൂപ്പർ കിങ്സിന്‍റെ ആദ്യ വരുമാനം പുൽവാമയിൽ മരിച്ച ജവാൻമാരുടെ കുടുംബത്തിന് - ചെന്നൈ സൂപ്പർ കിംഗ്സ്
നാളെ നടക്കുന്ന ഉദ്ഘാടന മത്സരത്തിലെ ടിക്കറ്റ് തുകയാണ് സിഎസ്കെ ജവാൻമാരുടെ കുടംബത്തിന് നൽകുന്നത്.
ചെന്നൈ സൂപ്പർ കിംഗ്സ്
നേരത്തെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട പഞ്ചാബ് സ്വദേശികളായ അഞ്ചു സൈനികരുടെ കുടുംബങ്ങള്‍ക്ക് കിങ്സ് ഇലവന്‍ 25 ലക്ഷം രൂപ സഹായം നല്‍കിയിരുന്നു. ഭീകരാക്രമണത്തിന്‍റെപശ്ചാത്തലത്തില്‍ ഐ.പി.എല്ലിന്‍റെ12-ാം പതിപ്പിന്‍റെവര്‍ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍ ബിസിസിഐ ഒഴിവാക്കിയിരുന്നു. ഈ വകയില്‍ ലഭിച്ച 20 കോടി രൂപ ആര്‍മി വെല്‍ഫെയര്‍ ഫണ്ടിലേക്ക് നൽകാൻ ബിസിസിഐ തീരുമാനിച്ചിരുന്നു.