കേരളം

kerala

ETV Bharat / sports

ഇംഗ്ലണ്ട് പര്യടനത്തിന് ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസിന്‍റെ പച്ചക്കൊടി

ഇംഗ്ലണ്ടിലെ അടച്ചിട്ട സ്റ്റേഡിയത്തില്‍ പകർച്ചവ്യാധി പ്രതിരോധ സംവിധാനങ്ങളോടെയാകും മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര വിന്‍ഡീസ് ടീം പര്യടനത്തിന്‍റെ ഭാഗമായി കളിക്കുക

കൊവിഡ് 19 വാർത്ത  ഇസിബി വാർത്ത  ഡബ്യൂഐസി വാർത്ത  ഇംഗ്ലണ്ട് പര്യടനം വാർത്ത  covid 19 news  ecb news  wic news  english tour news
വിന്‍ഡീസ് vs ഇംഗ്ലണ്ട്

By

Published : May 30, 2020, 2:39 PM IST

സെന്‍റ് ജോണ്‍സ്:ഇംഗ്ലണ്ട് പര്യടനത്തിന് അനുമതി നല്‍കി ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് (ഡബ്ല്യുഐസി). പര്യടനത്തിന്‍റെ ഭാഗമായി ടെസ്റ്റ് പരമ്പരയാണ് വിന്‍ഡീസ് ടീം കളിക്കുക. വിന്‍ഡീസ് ക്രിക്കറ്റ് ബോർഡിന്‍റെ മെഡിക്കല്‍ സംഘം ഉൾപ്പെടെ ഇംഗ്ലീഷ് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോർഡുമായി(ഇസിബി) നടത്തിയ വിശദമായ ചർച്ചക്ക് ശേഷമാണ് തീരുമാനം എടുത്ത്. ഡബ്ല്യുഐസി പ്രസ്താവനയിലൂടെയാണ് പര്യടനത്തിന് അനുമതി നല്‍കിയതായി അറിയിച്ചത്. അടച്ചിട്ട സ്റ്റേഡിയത്തില്‍ പകർച്ചവ്യാധി പ്രതിരോധ സംവിധാനങ്ങളോടെയാകും മത്സരം നടക്കുക. പര്യടനത്തിന്‍റെ ഭാഗമായി വിന്‍ഡീസ് ടീം മൂന്ന് ടെസ്റ്റുകൾ കളിക്കും. വിന്‍ഡീസ് സംഘം പര്യടനത്തിനായി ചാർട്ടേഡ് ഫ്ലൈറ്റിലാകും ഇംഗ്ലണ്ടില്‍ എത്തുക.

എന്നാല്‍ കൊവിഡ് 19 പശ്ചാത്തലത്തില്‍ പരമ്പര എന്ന് നടക്കുമെന്ന കാര്യത്തില്‍ ഇരു ബോർഡുകൾക്കും തീരുമാനം എടുക്കാനായിട്ടില്ല. നിലവില്‍ ജൂലൈയില്‍ പരമ്പര നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലീഷ് ടീം.

ഇസിബി

നിലവില്‍ ഇംഗ്ലീഷ് ടീം വിന്‍ഡീസിനും അയർലന്‍ഡിനും എതിരായ പരമ്പരകൾക്ക് മുന്നോടിയായി പരിശീലനം ആരംഭിച്ചു. സ്‌റ്റാന്‍ഡേഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ പ്രകാരം ആദ്യഘട്ടത്തില്‍ സാമൂഹ്യ അകലം പാലിച്ച് ബോളർമാർ പരിശീലനം നടത്തിയപ്പോൾ രണ്ടാം ഘട്ടത്തില്‍ ചെറു സംഘങ്ങളായും പരിശീലിച്ചു. നിലവില്‍ പരിശീലനത്തിനായി 55 പേർ ഉൾപ്പെടുന്ന പട്ടിക സർക്കാരിന് സമർപ്പിച്ച് കാത്തിരിക്കുകയാണ് ഇസിബി.

കൊവിഡ് 19-നെ തുടർന്ന് ആഗോള തലത്തില്‍ പുനരാരംഭിക്കാനിരിക്കുന്ന ആഭ്യന്തര ഫുട്‌ബോൾ ലീഗുകൾ.

കൊവിഡ് 19 കാരണം അന്താരാഷ്‌ട്രതലത്തില്‍ മാർച്ച് മാസം മുതല്‍ ക്രിക്കറ്റ് മത്സരങ്ങൾ മാറ്റിവെച്ചിരിക്കുകയാണ്. നിലവില്‍ ജർമന്‍ ഫുട്ബോൾ ലീഗായ ബുണ്ടസ് ലീഗ മാത്രമാണ് പുനരാരംഭിച്ചിരിക്കുന്നത്. ഇതേ കൂടാതെ ലാലിഗ ജൂണ്‍ 11-നും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജൂണ്‍ 17-നും സീരി എ ജൂണ്‍ 20-നും പുനരാരംഭിക്കും.

ABOUT THE AUTHOR

...view details