കേരളം

kerala

ETV Bharat / sports

'അമ്പയേഴ്സ് കോൾ' റൂൾ നിലനിൽക്കണമെന്ന് ഐസിസി ഉപസമിതി - അനിൽ കുംബ്ലെ

അടുത്ത ആഴ്ച്ച നടക്കുന്ന ഭരണസമിതിയുടെ ചീഫ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ ശിപാർശ അവതരിപ്പിക്കും.

sports  ICC  Cricket Committee  'umpire's call'  ഡിസിഷൻ റിവ്യൂ സിസ്റ്റം  അനിൽ കുംബ്ലെ  Anil Kumble
'അമ്പയേഴ്സ് കോൾ' റൂൾ നിലനിൽക്കണമെന്ന് ഐസിസി ക്രിക്കറ്റ് കമ്മിറ്റി

By

Published : Mar 24, 2021, 6:09 PM IST

പൂനെ: ബോൾ ട്രാക്കിങ് സാങ്കേതികവിദ്യ 100 ശതമാനം ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടി ഡിസിഷൻ റിവ്യൂ സിസ്റ്റത്തിലെ (ഡിആർ‌എസ്) 'അമ്പയേഴ്സ് കോൾ' റൂൾ എന്ന ആശയം നിലനിൽക്കണമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ (ഐസിസി) ഉപസമിതി ശിപാർശ ചെയ്തു.

അടുത്ത ആഴ്ച്ച നടക്കുന്ന ഭരണസമിതിയുടെ ചീഫ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ ശിപാർശ അവതരിപ്പിക്കും. മുൻ ഇന്ത്യൻ ക്യാപ്റ്റൻ അനിൽ കുംബ്ലെയുടെ നേതൃത്വത്തിലുള്ള സമിതിയില്‍ ആൻഡ്രൂ സ്ട്രോസ്, രാഹുൽ ദ്രാവിഡ്, മഹേള ജയവർധന, ഷോൺ പൊള്ളോക്ക്, മാച്ച് റഫറി രഞ്ജൻ മഡുഗല്ലെ, അമ്പയർ റിച്ചാർഡ് ഇല്ലിംഗ്വർത്ത്, മിക്കി ആർതർ എന്നിവരാണ് മറ്റ് അംഗങ്ങള്‍.

ABOUT THE AUTHOR

...view details