കൊൽക്കത്തയിൽ വാതുവെപ്പ് സംഘം പിടിയിൽ - ഐപിഎൽ
ഈഡൻ ഗാർഡൻസിലെ എഫ് വൺ ബ്ലോക്കിൽ നിന്നും ആന്‍റി റൗഡി സ്ക്വാഡും ഡിറ്റക്ടീവ് ഡിപ്പാർട്ട്മെന്‍റുമാണ് ഏഴംഗ വാതുവെപ്പ് സംഘത്തെ പിടികൂടിയത്.
കൊൽക്കത്തയിൽ ഏഴംഗ ക്രിക്കറ്റ് വാതുവെപ്പ് സംഘം പിടിയിൽ. ഐപിഎല്ലിൽ ഇന്നലെ നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് - റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരത്തിന് ശേഷമാണ് വാതുവെപ്പ് സംഘത്തെ പിടികൂടിയത്. ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിലെ എഫ് വൺ ബ്ലോക്കിൽ നിന്നും ആന്‍റി റൗഡി സ്ക്വാഡും ഡിറ്റക്ടീവ് ഡിപ്പാർട്ട്മെന്‍റുമാണ് ഏഴംഗ സംഘത്തെ പിടികൂടിയത്. ഇവരിൽ നിന്ന് 14 മൊബൈൽ ഫോണുകളും ബെറ്റിംഗ് ഉപകരണവും പിടിച്ചെടുത്തു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.