മെല്‍ബണ്‍: സിഇഒ ആയി വനിതയെ കൂടി ക്രിക്കറ്റ് ഓസ്‌ട്രേലിയ പരിഗണിക്കുന്നതായി വനിതാ ഓള്‍റൗണ്ടര്‍ എല്ലിസ് പെറി. വെസ്റ്റേണ്‍ ഓസ്‌ട്രേലിയ ക്രിക്കറ്റ് അസോസിയേഷന്‍റെ നേതൃസ്ഥാനത്തുള്ള ക്രിസ്റ്റീന മാത്യുവിനെയാണ് സിഇഒ ആയി പരിഗണിക്കുന്നതെന്നും പെറി പറഞ്ഞു. ഇതില്‍ എന്തെങ്കിലും പുതുമ ഉള്ളതായി താന്‍ വിശ്വസിക്കുന്നില്ല. ഇതിനകം ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പല ഉന്നത സ്ഥാനങ്ങളും സ്ത്രീകള്‍ അലങ്കരിക്കുന്നുണ്ട്. തങ്ങളുടെ പ്രവര്‍ത്തനം കൊണ്ട് അവരെല്ലാം കഴിവ് തെളിയിച്ച് കഴിഞ്ഞെന്നും എല്ലിസ് പെറി പറഞ്ഞു.
ക്രിക്കറ്റ് ഓസ്‌ട്രേലിയ സിഇഒ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ വനിതയും
കെവിന്‍ റോബേര്‍ട്‌സ് സിഇഒ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ പുതിയ ഒരാളെ തേടുന്നത്
കെവിന്‍ റോബേര്‍ട്‌സ് സിഇഒ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ പുതിയ ഒരാളെ തേടുന്നത്. നിലവില്‍ ലോകകപ്പ് സംഘാടകസമിതി ചെയര്‍മാന്‍ കൂടിയായ നിക്ക് ഹോക്ലിക്കാണ് സിഇഒയുടെ താല്‍ക്കാലിക ചുമതല. അതേസമയം സിഇഒ സ്ഥാനത്തേക്ക് മുന്‍പ് ഇംഗ്ലീഷ് ക്രിക്കറ്റ് ടീം നായകന്‍ ആന്‍ഡ്രൂ സ്‌ട്രോസിനെയും പരിഗണിക്കുന്നുണ്ട്. 2015-18 കാലത്ത് അദ്ദേഹം ഇംഗ്ലീഷ് ക്രിക്കറ്റ് ഡയറക്ടറായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.
കൊവിഡ് 19 പ്രതിസന്ധിയെ തുടര്‍ന്ന് ജീവനക്കാരുടെ വേതനം ക്രിക്കറ്റ് ഓസ്‌ട്രേലിയ 80 ശതമാനം വെട്ടിക്കുറച്ചിരുന്നു. ഇതേ തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് കെവിന്‍ റോബേര്‍ട്‌സ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പടി ഇറങ്ങിയത്. പകരം എത്തുന്നവരെ കാത്തിരിക്കുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയാണെന്ന കാര്യത്തില്‍ ഏതായാലും തര്‍ക്കമില്ല.