ന്യൂഡല്‍ഹി: കൊവിഡ് 19 ഭീതി വിതക്കുന്ന പശ്ചാത്തലത്തില്‍ ആരാധകരോട് പ്രതിരോധ നടപടികൾ ഊർജിതമാക്കണമെന്ന് ആവശ്യപെട്ട് വെസ്റ്റ്ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ. വൈറസ് ബാധയെ ചെറുക്കാന്‍ മുഖത്തും തൊടുന്നതിന് മുമ്പ് കൈകൾ കഴുകണമെന്ന് ലാറ പറഞ്ഞു. സഹജീവികളുടെ സുരക്ഷയും നമുക്ക് ഇതിലൂടെ ഉറപ്പാക്കാനാകുമെന്നും ലാറ കൂട്ടിച്ചേർത്തു. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിന്‍റെ ട്വീറ്റിലൂടെയാണ് ലാറ ഇക്കാര്യം വ്യക്തമാക്കിയത്.
കൊവിഡ് പ്രതിരോധം ഊർജിതമാക്കണം: ലാറ - കൊവിഡ് വാർത്ത
മാർച്ച് 14-ാം തീയതി വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് അസോസിയേഷന്‍ എല്ലാ ടൂർണമെന്‍റുകളും യോഗങ്ങളും മാറ്റിവെച്ചിരുന്നു
ലാറ
നേരത്തെ മാർച്ച് 14-ാം തീയതി വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് അസോസിയേഷന്‍ എല്ലാ ടൂർണമെന്‍റുകളും മുഖാമുഖങ്ങളും മാറ്റിവെച്ചിരുന്നു. 30 ദിവസത്തേക്കാണ് തീരുമാനം. വിന്‍ഡീസിലെ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളും മാറ്റിവെച്ചു. നേരത്തെ സച്ചിന്‍, ലാറ തുടങ്ങിയവർ പങ്കെടുത്ത ലോക റോഡ് സേഫ്‌റ്റി സീരീസും കൊവിഡ് ബാധയെ തുടർന്ന് മാറ്റിവെച്ചിരുന്നു.