കേരളം

kerala

ETV Bharat / sports

ഗാംഗുലിയുടെ സഹോദരനും കുടുംബത്തിനും കൊവിഡ് - ganguly news

കൊവിഡ് 19 ബാധിച്ച ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ മൂത്ത സഹോദരന്‍ സ്‌നേഹാശിഷ് ഗാംഗുലിയെയും കുടുംബാംഗങ്ങളെയും സമീപത്തെ സ്വകാര്യ നഴ്‌സിങ് ഹോമിലേക്ക് മാറ്റി

ഗാംഗുലി വാര്‍ത്ത കൊവിഡ് 19 വാര്‍ത്ത ganguly news covid 19 news
ഗാംഗുലി

By

Published : Jun 20, 2020, 3:34 PM IST

Updated : Jun 20, 2020, 6:40 PM IST

കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാഗുലിയുടെ ഉറ്റബന്ധുക്കള്‍ക്ക് കൊവിഡ് 19. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയും ഗാംഗുലിയുടെ മൂത്ത സഹോദരനുമായ സ്‌നേഹാശിഷ് ഗാംഗുലി ഉള്‍പ്പെടെ നാല് പേര്‍ക്കാണ് കൊവിഡ് 19 ബാധിച്ചത്. രോഗബാധിതരായ സ്‌നേഹാശിഷ് ഗാംഗുലിയെയും അദ്ദേഹത്തിന്റെ ഭാര്യയെയും അവരുടെ മാതാപിതാക്കളെയും സമീപത്തെ സ്വകാര്യ നേഴ്‌സിങ് ഹോമിലേക്ക് മാറ്റി. ശനിയാഴ്ച നാല് പേര്‍ക്കും വീണ്ടും കൊവിഡ് 19 ടെസ്റ്റ് നടത്തും. സംസ്ഥാന ആരോഗ്യവകുപ്പാണ് നാല് പേര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചത്. നാലുപേരും ഗാംഗുലിയുടെ ബെഹാലയിലെ തറവാട്ട് വീട്ടിലായിരുന്നില്ല കഴിഞ്ഞിരുന്നത്.

Last Updated : Jun 20, 2020, 6:40 PM IST

ABOUT THE AUTHOR

...view details