കേരളം

kerala

ETV Bharat / sports

ക്രിസ് വോക്‌സ് കളിക്കില്ല; ഡല്‍ഹി ക്യാപിറ്റല്‍സിന് തിരിച്ചടി

ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡ, ഇന്ത്യന്‍ പേസർ ഇശാന്ത് ശര്‍മ്മ എന്നിവരുടെ പരിക്ക് ഡല്‍ഹിയെ അലട്ടുമ്പോഴാണ് ഇംഗ്ലീഷ് പേസർ ക്രിസ് വോക്‌സിന്‍റെ പിന്‍മാറ്റം

By

Published : Mar 7, 2020, 12:55 PM IST

ക്രിസ് വോക്‌സ് വാർത്ത  ഡല്‍ഹി ക്യാപിറ്റല്‍സ് വാർത്ത  Chris Woakes news  Delhi Capitals news
ക്രിസ് വോക്‌സ്

ന്യൂഡല്‍ഹി: ഐപിഎല്‍ 2020 ആരംഭിക്കുന്നതിന് മുമ്പേ ഡല്‍ഹി ക്യാപിറ്റല്‍സിന് തിരിച്ചടി. ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ക്രിസ് വോക്‌സ് ഐപിഎല്ലില്‍ നിന്നും വിട്ടുനില്‍ക്കുന്നതായി ഡല്‍ഹി ക്യാപിറ്റല്‍സിനെ അറിയിച്ചതായി സൂചന. ഇതേ തുടർന്ന ഫ്രാഞ്ചൈസി പകരക്കാരനെ തേടുന്നതായി റിപ്പോർട്ടുകളുണ്ട്. ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡ, ഇന്ത്യന്‍ പേസർ ഇശാന്ത് ശര്‍മ്മ എന്നിവരുടെ പരിക്ക് ഡല്‍ഹിയെ അലട്ടുമ്പോഴാണ് വോക്‌സിന്‍റെ പിന്‍മാറ്റം. ഇത് ഡല്‍ഹിയെ പ്രതിസന്ധിയിലാക്കിയേക്കും.

ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡ, ഇന്ത്യന്‍ പേസർ ഇശാന്ത് ശര്‍മ്മ.

ഐപിഎല്‍ താര ലേലത്തില്‍ 1.50 കോടി രൂപ മുടക്കിയാണ് ക്രിസ് വോക്‌സിനെ ഡല്‍ഹി സ്വന്തമാക്കിയത്. ഐപിഎല്ലില്‍ നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമുകള്‍ക്കായി വോക്‌സ് കളിച്ചിട്ടുണ്ട്. മാര്‍ച്ച് 29നാണ് ഐപിഎല്‍ ഉദ്ഘാടന മത്സരം. മുബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സും മുംബൈ ഇന്ത്യന്‍സും തമ്മില്‍ ഏറ്റുമുട്ടും. കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് എതിരെ മാര്‍ച്ച് 30നാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ആദ്യ മത്സരം.

നിലവില്‍ ഇംഗ്ലണ്ട് ടീമിനൊപ്പം ശ്രീലങ്കന്‍ പര്യടനത്തിലാണ് വോക്‌സ്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ വേണ്ടിയാണ് ഐപിഎല്‍ മത്സരങ്ങളില്‍ നിന്നും താരം വിട്ടുനില്‍ക്കുന്നതെന്നാണ് സൂചന.

ABOUT THE AUTHOR

...view details