ന്യൂഡല്‍ഹി:രാഹുല്‍ ദ്രാവിഡിന്‍റെ പിന്‍ഗാമിയെന്ന് ക്രിക്കറ്റ് ലോകം വാഴ്‌ത്തുന്ന, ഇന്ത്യയുടെ പുതിയ വന്‍മതില്‍ ചേതേശ്വര്‍ പൂജാരയ്‌ക്ക് ഇന്ന് 32ാം പിറന്നാള്‍. ട്വിറ്ററില്‍ നിറയെ താരത്തിനുള്ള പിറന്നാള്‍ ആശംസകളാണ്.
ഇന്ത്യയുടെ 'പുതിയ മതിലിന്' പിറന്നാള്‍; ഹാപ്പി ബര്‍ത്ത്ഡെ പൂജാര ബാറ്റിങ്ങില്‍ ക്ലാസിന്‍റെയും സാങ്കേതികതയുടെയും സംഗ്രഹമായ താരത്തിന് പിറന്നാള്‍ ആശംസകള്‍ എന്നാണ് ബിസിസിഐ ട്വീറ്റ് ചെയ്തത്.
വരും വര്‍ഷങ്ങള്‍ നേട്ടങ്ങളുടേതാകട്ടെയെന്ന് ഇന്ത്യന്‍ സ്‌പിന്നര്‍മാരായ രവിചന്ദ്രന്‍ അശ്വിനും, കുല്‍ദീപ് യാദവും ട്വീറ്റ് ചെയ്തു.
തലമുറയിലെ മികച്ച ബാറ്റ്‌സ്‌മാന്‍ എന്ന തലക്കെട്ടോടെയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് പൂജാരയ്‌ക്ക് ആശംസകളറിയിച്ചത്.
മത്സരത്തിനിടെയുള്ള നിമിഷം ട്വീറ്റില്‍ പങ്കുവച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹയും ചേതേശ്വര്‍ പൂജാരയ്‌ക്ക് ആശംസകളറിയിച്ചു.
പൂജാരയുടെ മാതൃഭാഷയായ മറാത്തിയിലായിരുന്നു ക്രിക്കറ്റ് ദൈവം സച്ചിന്‍ ആശംസകളറിയിച്ചത്.
ഭാഗ്യം നിറഞ്ഞ മികച്ച വര്‍ഷം ആശംസിച്ച് മായങ്ക് അഗര്‍വാളും പൂജാരയ്‌ക്ക് ട്വിറ്ററിലൂടെ പിറന്നാള്‍ ആശംസിച്ചു.
2010 ഒക്‌ടോബറില്‍ ടെസ്‌റ്റില്‍ അരേങ്ങേറ്റം കുറിച്ച താരം 75 മത്സരങ്ങളില്‍ ഇന്ത്യക്കായി കളിച്ചു. 49.48 ആവറേജില്‍ 5740 റണ്‍സാണ് പൂജാര അടിച്ചെടുത്തത്. ബാറ്റിങ് ശൈലിയിലെ പ്രത്യേകത പൂജാരയെ ഇന്ത്യയുടെ വന്‍മതിലായ രാഹുല്‍ ദ്രാവിഡിന്‍റെ പിന്‍ഗാമിയാക്കി. ഇന്ന് ടെസ്‌റ്റില്‍ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ബാറ്റ്‌സ്മാനാണ് ചേതേശ്വര്‍ പൂജാര