ഹൈദരാബാദ്:മലയാളിയായ അബി കുരുവിള ഉള്‍പ്പെടെ മൂന്നംഗ സെലക്ഷന്‍ പാനല്‍ പ്രഖ്യാപിച്ച് ബിസിസിഐ. ചേതന്‍ ശര്‍മ, അബി കുരുവിള, ദേബാശിഷ് മൊഹന്തി എന്നിവരാണ് പാനലിലുള്ളത്. ക്രിക്കറ്റ് ഉപദേശക സമിതി മേധാവി മദന്‍ലാലാണ് പാനല്‍ അംഗങ്ങളുടെ പേരുവിവരം പുറത്ത് വിട്ടത്. പാനല്‍ അംഗങ്ങളില്‍ കൂടുതല്‍ മത്സരം കളിച്ച ചേതന്‍ ശര്‍മ ചീഫ് സെലക്‌ടറായേക്കും. മദന്‍ലാലിനെ കൂടാതെ ആര്‍പി സിങ്, സുലക്ഷണ നായിക് എന്നിവര്‍ അടങ്ങുന്ന പാനലിന്‍റേതാണ് തീരുമാനം.
മുന്‍ ഇന്ത്യന്‍ പേസര്‍ അജിത് അഗാര്‍ക്കര്‍ ഉള്‍പ്പെടെ ദേശീയ സെലക്‌ഷന്‍ പാനലിലേക്ക് അപേക്ഷ നല്‍കിയിരുന്നു. 200 മത്സരങ്ങള്‍ ടീം ഇന്ത്യക്ക് വേണ്ടി കളിച്ച അഗാര്‍ക്കര്‍ പാനലിന്‍റെ ഭാഗമാകുമെന്നായിരുന്നു നേരത്തെയുള്ള നിഗമനം.
ആലപ്പുഴ സ്വദേശിയായ അബി കുരുവിള 1997ല്‍ ടീം ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 10 ടെസ്റ്റും 25 ഏകദിവും ഉള്‍പ്പെടെ 35 മത്സരങ്ങളാണ് അബി ഇന്ത്യക്ക് വേണ്ടി കളിച്ചത്. 50 വിക്കറ്റുകളും അബിയുടെ പേരിലുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ 68 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്‌ത്തിയതാണ് ഏറ്റവും മികച്ച പ്രകടനം.
പഞ്ചാബ് സ്വദേശിയായ ചേതന്‍ ശര്‍മ ടീം ഇന്ത്യക്ക് വേണ്ടി 1983 ലോകകപ്പില്‍ ഉള്‍പ്പെടെ ടീം ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ഇന്ത്യക്ക് വേണ്ടി 23 ടെസ്റ്റും 65 ഏകദിനങ്ങളും അദ്ദേഹം കളിച്ച ചേതന്‍ 128 വിക്കറ്റുകളാണ് വീഴ്‌ത്തിയത്. 58 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്‌ത്തിയതാണ് ഏറ്റവും മികച്ച നേട്ടം.
ടീം ഇന്ത്യക്ക് വേണ്ടി 1997-2001 കാലഘട്ടത്തില്‍ 47 മത്സരങ്ങളാണ് ദേബാശിഷ് കളിച്ചത്. വലങ്കയ്യന്‍ ബൗളറായ ദേബാശിഷ് 101 വിക്കറ്റുകള്‍ വീഴ്‌ത്തിയിട്ടുണ്ട്. രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും നാല് വിക്കറ്റും 45 ഏകദിനങ്ങളില്‍ നിന്നും 44 വിക്കറ്റുകളുമാണ് ദേബാശിഷിന്‍റെ പേരിലുള്ളത്.