മോശം പ്രകടനം തുടർന്ന് നായകന്‍ വിരാട് കോലി - ടീം ഇന്ത്യ വാർത്ത
ന്യൂസിലന്‍ഡിനെതിരായ വെല്ലിങ്ടണ്‍ ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ രണ്ട് റണ്‍സെടുത്തും രണ്ടാം ഇന്നിങ്സില്‍ 19 റണ്‍സെടുത്തും ഇന്ത്യന്‍ നായകന്‍ വിരാട് കോലി പുറത്തായിരുന്നു
ക്രൈസ്റ്റ്ചർച്ച്:ന്യൂസിലന്‍ഡ് പര്യടനത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ മോശം പ്രകടനം തുടരുന്നു. ശനിയാഴ്ച്ച ആരംഭിച്ച ക്രൈസ്റ്റ്ചർച്ച് ടെസ്റ്റില്‍ ആദ്യ ഇന്നിങ്സില്‍ മൂന്ന് റണ്‍സെടുത്ത് കോലി കൂടാരം കയറി. ടിം സൗത്തിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് പുറത്തായത്. ന്യൂസിലന്‍ഡ് താരങ്ങൾ അപ്പീല്‍ ചെയ്‌തപ്പോൾ തന്നെ കോലി ഔട്ടായതായി അമ്പയർ പ്രഖ്യാപിച്ചു. എന്നാല്‍ ഈ തീരുമാനത്തെ ചോദ്യംചെയ്‌ത് കോലി റിവ്യൂ എടുത്തു. എന്നാല്‍ ഓണ്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനത്തിന് ഒപ്പം മൂന്നാം അമ്പയറും നിന്നതോടെ കോലിക്ക് കൂടാരം കയറേണ്ടിവന്നു. 2016 മുതല്‍ 14 തവണയാണ് കോലി ബാറ്റ്സ്മാന്‍ എന്ന നിലയില്‍ റിവ്യൂ എടുക്കുന്നത്. ഇതില്‍ രണ്ട് തവണ മാത്രമാണ് അമ്പയർ തീരുമാനം മാറ്റിയത്. ബാക്കി 12 തവണയും കോലിയുടെ റിവ്യൂ തീരുമാനം തെറ്റിയിട്ടുണ്ട്.