കൊല്‍ക്കത്ത:പുതിയ സെലക്ഷന്‍ കമ്മിറ്റിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. ഇതിനായുള്ള ക്രിക്കറ്റ് ഉപദേശക സമിതി രണ്ട് ദിവസത്തിനുള്ളില്‍ രൂപീകരിക്കും. സമിതി യോഗം ചേർന്ന് സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളെ തീരുമാനിക്കും. മുഖ്യ പരിശീലകനെ ഇതിനകം തെരഞ്ഞെടുത്തതായും സെലക്‌ടർമാരെ തെരഞ്ഞെടുക്കുന്നതിന് വേണ്ടി മാത്രമാകും ക്രിക്കറ്റ് ഉപദേശകസമിതി രൂപീകരിക്കുകയെന്നും ഗാംഗുലി കൂട്ടിചേർത്തു. അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് നേരത്തെ ഗാംഗുലി, സച്ചിന്‍ ടെന്‍ഡുല്‍ക്കർ, വിവിഎസ് ലക്ഷ്‌മണ്‍ എന്നിവർ നേരത്തെ ഉപദേശക സമിതിയില്‍ നിന്നും വിട്ടുനിന്നിരുന്നു.
സെലക്‌ടർമാരെ തെരഞ്ഞെടുക്കാന്‍ ഉപദേശകസമതി രൂപീകരിക്കും: ഗാംഗുലി - ബിസിസഐ പ്രസിഡന്‍റ് വാർത്ത
കാലാവധി പൂർത്തിയായതിനെ തുടർന്ന് എംഎസ്കെ പ്രസാദിന്‍റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി പിരിച്ചുവിട്ടിരുന്നു
ഗാംഗുലി
കാലാവധി പൂർത്തിയായതിനെ തുടർന്നാണ് എംഎസ്കെ പ്രസാദിന്‍റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയെ പിരിച്ചുവിട്ടതിനെ തുടർന്നാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നത്. ബിസിസഐ ജനറല്‍ ബോഡിയോഗ തീരുമാന പ്രകാരമാണ് കമ്മിറ്റി പിരച്ചുവിട്ടത്. കമ്മിറ്റി അംഗങ്ങളായ ഗഗന്‍ കോഡ, ജതിന്‍ പരാഞ്ജ്‌പെ, ശരണ്‍ദീപ് സിങ്, ദേവാങ് ഗാന്ധി, ഗഗന്‍ ഖോഡെ എന്നിവർക്ക് കാലാവധി പൂർത്തിയാകാന്‍ ഒരു വർഷം കൂടി ബാക്കിയുണ്ടായിരുന്നെങ്കിലും ഇവരെയും ബിസിസിഐ പിരിച്ചുവിട്ടു.