മെല്‍ബണ്‍:ബുഷ്‌ഫയർ ക്രിക്കറ്റ് മത്സരത്തിലൂടെ സമാഹരിച്ചത് 7.7 മില്യണ്‍ ഡോളർ. ഏകദേശം 55.06 കോടി രൂപ. ടി10 ഫോർമാറ്റില്‍ മെല്‍ബണില്‍ നടന്ന മത്സരത്തില്‍ വിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ ഉൾപ്പെടെയുള്ള ലോകത്തിന്‍റെ വിവിധ ഭാഗത്ത് നിന്നുള്ള നിരവധി മുന്‍ ക്രിക്കറ്റ് താരങ്ങളാണ് മാറ്റുരച്ചത്.
ബുഷ്‌ഫയർ ക്രിക്കറ്റ്; സമാഹരിച്ചത് 7.7 മില്യണ്‍ ഡോളർ - bushfire cricket news
മെല്‍ബണില്‍ നടന്ന പ്രദർശന ക്രിക്കറ്റ് മത്സരത്തിലൂടെ സമാഹരിച്ച തുക ഓസ്‌ട്രേലിയയിലെ കാട്ടുതീ ബാധിതരെ സഹായിക്കാനായി റെഡ് ക്രോസിന്‍റെ അക്കൗണ്ടിലേക്ക് കൈമാറും
മത്സരത്തില്‍ നിന്നും ലഭിച്ച തുക ഓസ്‌ട്രേലിയയിലെ കാട്ടുതീ ബാധിതരെ സഹായിക്കാനായി റെഡ് ക്രോസിന്‍റെ അക്കൗണ്ടിലേക്ക് കൈമാറും. മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിങ്ങിന്‍റെ നേതൃത്വത്തിലും മുന്‍ ഓസിസ് വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാന്‍ ഗില്‍ ക്രിസ്‌റ്റിന്‍റെയും നേതൃത്വത്തിലുള്ള ടീമുകളാണ് മെല്‍ബണില്‍ മാറ്റുരച്ചത്. ഇന്ത്യയില്‍ നിന്നും രണ്ട് താരങ്ങളാണ് മത്സരത്തിന്‍റെ ഭാഗമായത്. പോണ്ടിങ്ങിന്‍റെ നേതൃത്വത്തിലുള്ള ടീമിന്‍റെ കോച്ചായി ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറും മറുവശത്ത് ഗ്രില്‍ക്രിസ്‌റ്റിനൊപ്പം അന്തിമ ഇലവനില്‍ യുവരാജ് സിങ്ങും പങ്കെടുത്തു. മത്സരത്തില്‍ റിക്കി പോണ്ടിങ്ങിന്‍റെ നേതൃത്വത്തിലുള്ള ടീം വിജയിച്ചു.