ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സ്റ്റാർ ബൗളർ ആരാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമെ പറയാനാകു. ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ബൗളറായ ജസ്പ്രീത് ബുമ്രയാണ് അത്. ഓപ്പണിംഗ് സ്പെല്ലുകളിലും ഡെത്ത് ഓവറുകളിലും ബാറ്റ്സ്മാന്മാരെ വിറപ്പിക്കുന്ന ബുമ്ര ക്രിക്കറ്റ് പ്രേമികളുടെ ഇഷ്ടതാരം കൂടിയാണ്. ബോളിവുഡിലെയും മറ്റ് ഭാഷകളിലെയും താരറാണിമാർ ഉണ്ടായിട്ടും ബുമ്രയുടെ ഇഷ്ടപ്പെട്ട താരം മലയാളത്തില്‍ നിന്നാണെന്ന് പറഞ്ഞാല്‍ നമ്മൾ മലയാളികൾ പോലും ഒന്ന് ഞെട്ടും. ട്വിറ്ററില്‍ ഒരു ദശലക്ഷം ഫോളോവേഴ്സുള്ള ബുമ്ര ഫോളോ ചെയ്യുന്ന ഏക നടി മലയാളികളുടെ പ്രിയ താരമായ അനുപമ പരമേശ്വരനാണ്.
ബുമ്ര ട്വിറ്ററില്‍ പിന്തുടർന്ന ഒരേയൊരു മലയാളി; അത് 'പ്രേമ'ത്തിലെ നമ്മുടെ മേരിയാണ് - jesprit bhumra
ബുമ്ര ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന 25 പേരില്‍ ഒരാളായി മലയാളികളുടെ പ്രിയതാരം അനുപമ പരമേശ്വരൻ. ട്വിറ്ററില്‍ അനുപമയുടെ ചിത്രങ്ങളെല്ലാം ബുമ്ര ലൈക്ക് ചെയ്യാറുണ്ട്.
പത്ത് ലക്ഷം പേർ ബുമ്രയെ പിന്തുടരുമ്പോൾ ബുമ്ര പിന്തുടരുന്നത് വെറും 25 പേരെയാണ്. ഇതില്‍ കൂടുതലും ക്രിക്കറ്റ് താരങ്ങളാണ്. അതിലൊരൊളാണ് പ്രേമം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ അനുപമ പരമേശ്വരൻ. മലയാളത്തില്‍ പ്രേമവും ജോമോന്‍റെ സുവിശേഷങ്ങൾ എന്ന ചിത്രത്തിലും മാത്രം അഭിനയിച്ച അനുപമ ഇപ്പോൾ ടോളിവുഡ് ചിത്രങ്ങളുടെ തിരക്കിലാണ്. ബോളിവുഡില്‍ നിരവധി താരസുന്ദരിമാരുണ്ടായിട്ടും ഇന്ത്യൻ സ്റ്റാർ ബൗളർ എങ്ങനെ ഈ തൃശൂർ കാരിയെ ട്വിറ്ററില്‍ പിന്തുടർന്നു എന്നതാണ് ആരാധകർ ഇപ്പോൾ ചിന്തിക്കുന്നത്. ട്വിറ്ററില്‍ അനുപമയുടെ ചിത്രങ്ങളെല്ലാം ബുമ്ര ലൈക്ക് ചെയ്യാറുണ്ട്. ബുമ്ര ട്വിറ്ററില്‍ ഫോളോ ചെയ്യുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് തങ്ങൾ നല്ല സുഹൃത്തുകൾ മാത്രമാണെന്നാണ് അനുപമയുടെ മറുപടി. നിലവില്‍ ദുല്‍ഖർ സല്‍മാൻ നിർമ്മിക്കുന്ന ആദ്യ ചിത്രത്തില്‍ സഹസംവിധായികയായി പ്രവർത്തിക്കുകയാണ് അനുപമ.
അനുപമയ്ക്ക് പുറമെ സച്ചിൻ ടെണ്ടുല്‍ക്കർ, റോജർ ഫെഡറർ, എം എസ് ധോണി, യുവരാജ് സിംഗ്, അനില്‍ കുംബ്ലെ, ഡിവില്ലിയേഴ്സ്, ഹാർദ്ദിക് പാണ്ഡ്യ, സുരേഷ് റെയ്ന തുടങ്ങിയവരെയാണ് ബുമ്ര ട്വിറ്ററില്‍ ഫോളോ ചെയ്യുന്നത്.