മുംബൈ:ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയ്ക്ക് ബിസിസിഐയുടെ പോളി ഉമ്രിഗര്‍ പുരസ്‌കാരം. മുംബൈയില്‍ നടക്കുന്ന ബിസിസിഐ വാർഷിക ദിനത്തില്‍ പുരസ്‌ക്കാരം വിതരണം നടക്കും. 2018- 19 വർഷത്തെ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ പ്രകടനം കണക്കിലെടുത്താണ് അവാർഡിനായി പരിഗണിച്ചത്.
ജസ്പ്രീത് ബുംറയ്ക്ക് പോളി ഉമ്രിഗർ പുരസ്‌ക്കാരം - പൂനം യാദവ് വാർത്ത
ബിസിസിഐയുടെ പുരുഷ വിഭാഗത്തിലെ ഏറ്റവും വലിയ പുരസ്‌കാരമാണ് ഇന്ത്യന്‍ പേസ് ബൗളർ ജസ്‌പ്രീത് ബുംറ സ്വന്തമാക്കിയത്
![ജസ്പ്രീത് ബുംറയ്ക്ക് പോളി ഉമ്രിഗർ പുരസ്‌ക്കാരം Jasprit Bumrah News Poonam Yadav News BCCI News ജസ്പ്രീത് ബൂമ്ര വാർത്ത പൂനം യാദവ് വാർത്ത ബിസിസിഐ വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5684044-62-5684044-1578817114840.jpg)
ബൂമ്ര
ഏകദിന ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ ബൗളറായ ബുംറ 2018 ജനുവരിയില്‍ നടന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലാണ് ടെസ്‌റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. അതിന് ശേഷം താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ് എന്നീ മുന്‍നിര താരങ്ങൾക്ക് എതിരെയുള്ള മത്സരങ്ങളിലെല്ലാം ബുംറ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യന്‍ താരമാണ് ബുംറ. മികച്ച വനിതാ ക്രിക്കറ്റ് താരത്തിനുള്ള പുരസ്‌ക്കാരം പൂനം യാദവ് സ്വന്തമാക്കി.