ന്യൂഡല്‍ഹി:ഐസിസിയുടെ ടൂർണമെന്‍റ് സ്വന്തമാക്കാന്‍ വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിന് സാധിക്കുമെന്ന് വെസ്‌റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയന്‍ ലാറ. ഐസിസി ടൂർണമെന്‍റുകളില്‍ മറ്റെല്ലാ ടീമുകളും നോട്ടമിടുന്നത് ഇന്ത്യയെയാണെന്നും താരം കൂട്ടിചേർത്തു.
കോഹ്ലിയും കൂട്ടരും സർവസജ്ജം:ബ്രയന്‍ ലാറ
കോഹ്ലിയുടെ നേതൃത്വത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന ഇന്ത്യന്‍ ടീമിന് ഒരു ഐസിസി ടൂർണമെന്‍റ് സ്വന്തമാക്കാനായിട്ടില്ലെന്നും വെസ്‌റ്റ് ഇന്‍ഡീസ് ഇതിഹാസ താരം ബ്രയന്‍ ലാറ
ടെസ്‌റ്റ് ഏകദിന മത്സരങ്ങളില്‍ കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ഏറെ മുന്നിലാണ്. എങ്കിലും ഒരു ഐസിസി ടൂർണമെന്‍റ് ജയിക്കാന്‍ അവർക്കായിട്ടില്ല. 2013-ല്‍ എം എസ് ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമാണ് അവസാനമായി ഐസിസി ടൂർണമെന്‍റ് സ്വന്തമാക്കിയത്. അന്ന് ഇംഗ്ലണ്ടില്‍ നടന്ന മത്സരത്തില്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ സ്വന്തമാക്കി.
വിരാട് കോഹ്ലി , ഡേവിഡ് വാർണർ, രോഹിത് ശർമ്മ എന്നവരില്‍ ഒരാൾക്ക് ടെസ്‌റ്റ് ക്രിക്കറ്റില്‍ തന്‍റെ റെക്കോഡ് സ്‌കോറായ 400 റണ്‍സ് മറികടക്കാനായേക്കുമെന്നും അദ്ദേഹം അഭിപ്രായപെട്ടു.