കേരളം

kerala

ETV Bharat / sports

ബൗളിങ് ശൈലി ബുമ്രക്ക് ഭാവിയില്‍ ദോഷം ചെയ്‌തേക്കും: മുന്‍ വിന്‍ഡീസ് താരം ഹോൾഡിങ് - ജസ്‌പ്രീത് ബുമ്ര വാർത്ത

ജസ്‌പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും ഇന്ത്യയുടെ മികച്ച ഫാസ്റ്റ് ബൗളേഴ്‌സാണെന്നും മൈക്കൽ ഹോൾഡിങ്

michael holding news  jasprit bumrah news  ജസ്‌പ്രീത് ബുമ്ര വാർത്ത  മൈക്കൽ ഹോൾഡിങ് വാർത്ത
ഹോൾഡിങ്

By

Published : May 14, 2020, 9:30 AM IST

മുംബൈ: തന്‍റെ ബൗളിങ് ശൈലി ഇന്ത്യന്‍ പേസർ ജസ്‌പ്രീത് ബുമ്രക്ക് ഭാവിയില്‍ ദോഷം ചെയ്‌തേക്കുമെന്ന് മുന്‍ വെസ്റ്റ്ഇന്‍ഡീസ് താരം മൈക്കൽ ഹോൾഡിങ്. ഹ്രസ്വമായ റൺ-അപ്പാണ് ബുമ്രയുടേത്. അതിനാല്‍ തന്നെ അദ്ദേഹത്തിന്‍റെ പേസിന്‍റെ വേഗത അനുമാനിക്കാന്‍ ബാറ്റ്സ്‌മാന്‍മാർ പ്രയാസപ്പെടും. എന്നാല്‍ ഈ ശൈലിയുമായി ഇന്ത്യന്‍ പേസർക്ക് അധികകാലം പിടച്ചുനില്‍ക്കാനാകില്ല. ബുമ്രയെ അവസാനമായി ഇംഗ്ലണ്ടില്‍ വെച്ച് കണ്ടപ്പോൾ താന്‍ ഇക്കാര്യം നേരിട്ട് പറഞ്ഞതായും ഹോൾഡിങ് പറഞ്ഞു.

ജസ്‌പ്രീത് ബുമ്ര.

നേരത്തെ ബുമ്ര പരിക്ക് കാരണം ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും ഏറെകാലം വിട്ടുനിന്നിരുന്നു. ഇംഗ്ലണ്ടില്‍ പോയി ചികിത്സിച്ച ശേഷം ഈ വർഷം ശ്രീലങ്കക്ക് എതിരായ മത്സരത്തിലൂടെയാണ് ബുമ്ര ക്രിക്കറ്റിലേക്ക് തിരിച്ചുവന്നത്.

ബുമ്രയും മുഹമ്മദ് ഷമിയും ഇന്ത്യയുടെ മികച്ച ഫാസ്റ്റ് ബൗളേഴ്‌സാണ്. മികച്ച പേസില്‍ പന്തെറിയാന്‍ കഴിയുന്നു എന്നത് മാത്രമല്ല അവരുടെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു. പന്തില്‍ ഇരുവർക്കും മികച്ച നിയന്ത്രണമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details