ദുബായ്: ബാറ്റുകൊണ്ടും ബോളുകൊണ്ടും ക്രീസില്‍ മാസ്‌മരിക പ്രകടനം നടത്തുന്നത് ക്രിക്കറ്റിലെ പതിവ് കാഴ്‌ചയാണ്. എന്നാല്‍ ഭൂഗുരുത്വാകര്‍ഷണത്തെ വെല്ലുവിളിച്ച് അത്‌ഭുതങ്ങള്‍ സൃഷ്‌ടിക്കുന്ന ഫീല്‍ഡര്‍മാര്‍ ക്രിക്കറ്റിലെ അപൂര്‍വ കാഴ്‌ചയാണ്. അത്തരമൊരു അപൂര്‍വ കാഴ്‌ചക്ക് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം ഇന്നലെ സാക്ഷിയായി.
ഐപിഎല്ലില്‍ മലയാളി താരം സഞ്ജു സാസംണിന്‍റെ സിക്‌സര്‍ റോയലായി സേവ് ചെയ്‌ത വെസ്റ്റ് ഇന്‍ഡീസ് താരം നിക്കോളാസ് പുരാനാണ് ഇപ്പോള്‍ വൈറലാകുന്നത്. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് എതിരായ കിങ്സ് ഇലവന്‍ പഞ്ചാബിന്‍റെ മത്സരത്തിനിടെയാണ് ബൗണ്ടറി ലൈനിലെ പൂരാന്‍റെ അതിഗംഭീര സേവ്. മൂന്ന് റണ്‍സാണ് ഇതിലൂടെ പുരാന്‍ സേവ് ചെയ്‌തത്.
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, കിങ്സ് ഇലവന്‍റെ ഫീല്‍ഡിങ് കോച്ച് ജോണ്ടി റോഡ്സ്, മുന്‍ ഇന്ത്യന്‍ താരം വീരേന്ദ്ര സേവാഗ് തുടങ്ങിയവര്‍ സാമൂഹ്യമാധ്യമത്തിലൂടെ പുരാന് അഭിനന്ദവുമായി എത്തി. താന്‍ കണ്ട ഏറ്റവും മികച്ച സേവ് എന്നാണ് ചിത്രം ഉള്‍പ്പെടെ സച്ചിന്‍ ട്വീറ്റ് ചെയ്‌തത്.
പിന്നാലെ സച്ചിനെ ക്വോട്ട് ചെയ്‌ത് ടീമിന്‍റെ ഫീല്‍ഡിങ് പരിശീലകന്‍ ജോണ്ടി റോഡ്‌സുമെത്തി. സച്ചിന്‍ അങ്ങനെ പറയുമ്പോള്‍ സംശയിക്കാനില്ല. എക്കാലത്തെയും മികച്ച സേവ്. അതിഗംഭീര സേവാണ് പുരാന്‍ പുറത്തെടുത്ത്. മറ്റ് ടീം അംഗങ്ങളെ അദ്ദേഹം പ്രചോദിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പ്രൗഡ് സേവ് എന്ന ഹാഷ് ടാഗോടെയാണ് ജോണ്ടിയുടെ ട്വീറ്റ്. ഗുരുത്വാകര്‍ഷണ ബലത്തെ വെല്ലുവിളിച്ച് പുരാന്‍, മികച്ച സേവെന്ന് സേവാഗും ട്വീറ്റ് ചെയ്‌തു.
ഇരു ടീമുകളും വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത മത്സരത്തില്‍ മൂന്ന് പന്ത് ശേഷിക്കെ നാല് വിക്കറ്റിന്‍റെ ജയമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. ഒക്‌ടോബര്‍ ഒന്നിന് നടക്കുന്ന ലീഗിലെ അടുത്ത മത്സരത്തില്‍ കിങ്സ് ഇലവന്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ നേരിടും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് അടുത്ത മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ എതിരാളികള്‍. സെപ്‌റ്റംബര്‍ 30ന് ദുബായ് അന്താരാഷ്‌ട്ര സ്റ്റേഡിയത്തിലാണ് മത്സരം.