ബെംഗളൂരു :പരമ്പര ജേതാക്കളെ നിര്‍ണയിക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയ്‌ക്കെതിരെ ബാറ്റ് ചെയ്യുന്നു. പതിനെട്ട് ഓവറുകള്‍ പിന്നിടുമ്പോള്‍ ഓസീസിന് രണ്ട് വിക്കറ്റുകള്‍ നഷ്‌ടമായി. ഏഴ് പന്തിൽ മൂന്നു റൺസെടുത്ത ഡേവിഡ് വാർണറെ മുഹമ്മദ് ഷമി പുറത്താക്കിയപ്പോൾ 26 പന്തിൽ 19 റൺസ് നേടിയ ഫിഞ്ചിനെ ശ്രേയസ് അയ്യർ റൺഔട്ടാക്കി. രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 100 റണ്‍സെന്ന നിലയിലാണ് ഓസ്‌ട്രേലിയ. സ്റ്റീവൻ സ്മിത്ത്, മർനസ് ലബുഷെയ്ൻ എന്നിവരാണ് ക്രീസിൽ.
ബെംഗളൂരു ഏകദിനം; ഓസീസ് ബാറ്റ് ചെയ്യുന്നു
ഏഴ് പന്തിൽ മൂന്നു റൺസെടുത്ത ഡേവിഡ് വാർണറെ മുഹമ്മദ് ഷമി പുറത്താക്കിയപ്പോൾ 26 പന്തിൽ 19 റൺസ് നേടിയ ഫിഞ്ചിനെ ശ്രേയസ് അയ്യർ റൺഔട്ടാക്കി.
ബെംഗളൂരു ഏകദിനം; ഓസീസ് ബാറ്റ് ചെയ്യുന്നു, രണ്ട് വിക്കറ്റ് നഷ്‌ടം
മുംബൈയിൽ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയ 10 വിക്കറ്റിന് ഇന്ത്യയെ തകര്‍ത്തിരുന്നു. എന്നാല്‍ രാജ്കോട്ടിൽ നടന്ന രണ്ടാം മത്സരത്തിലെ ജയത്തോടെ ഇന്ത്യ തിരിച്ചെത്തുകയായിരുന്നു. കഴിഞ്ഞ മത്സരത്തോടെ ബാറ്റ്സ്മാൻമാരും ബൗളർമാരും ഫോമിലായതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ
രണ്ടാം മത്സരം വിജയിച്ച അതേ ടീമുമായാണ് ഇന്ത്യ കളത്തിൽ ഇറങ്ങുന്നത്. ഓസ്ട്രേലിയൻ ടീമിൽ കെയ്ൻ റിച്ചാർഡ്സണു പകരം ജോഷ് ഹെയ്സൽവുഡ് പ്ലേയിങ് ഇലവനിലെത്തി.