ന്യൂഡല്‍ഹി:ടീം ആവശ്യപെടുകയാണെങ്കില്‍ ഇന്ത്യയുടെ വിക്കറ്റ് കാക്കാന്‍ തെയ്യാറെന്ന് സഞ്ജു സാംസണ്‍. വെസ്‌റ്റിന്‍റീസിനെതിരായ മത്സരത്തില്‍ പരുക്കേറ്റ ശിഖർ ധവാന് പകരം സഞ്ജുവിനെ ഉൾപ്പെടുത്തിയ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യ വ്യക്തമാക്കിയത്. വ്യക്തിഗത നേട്ടത്തേക്കാൾ ടീമിന്‍റെ വിജയമാണ് മുഖ്യ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു.
ബാറ്റ്സ്‌മാന്‍ എന്ന നിലയില്‍ സ്ഥിരതയെ കുറിച്ച് ചിന്തിച്ചിട്ടില്ല. ബോളർമാർക്ക് മേല്‍ ആധാപത്യം സ്ഥാപിക്കാനാണ് ശ്രമിക്കാറ്. ബാറ്റിങ്ങിലെ സ്ഥിരതയെ കുറിച്ച് ചിന്തിച്ചാല്‍ ശൈലി നഷ്‌ട്ടപെടുമെന്നും സഞ്ജു പറഞ്ഞു. കാര്യങ്ങൾ കഴിയുന്നത്ര ലളിതമായി കാണാന്‍ ആഗ്രഹിക്കുന്നു. അവസരം ലഭിച്ചാല്‍ വലിയ സ്‌ക്കോറിനായി ശ്രമിക്കും. ടീമിന്‍റെ വിജയത്തിനായി ശ്രദ്ധേയമായ ഇന്നിങ്സ് കളിക്കാനാണ് ആഗ്രഹം.
വിക്കറ്റ് കീപ്പർ ആകണമോ എന്ന് ടീം മാനേജ്‌മെന്‍റ് തീരുമാനിക്കും. ആ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറില്ല. കഴിഞ്ഞ ആറ് വർഷത്തോളമായി കേരളത്തിനായി ഏകദിന, ട്വന്‍റി-20 മത്സരങ്ങളില്‍ വിക്കറ്റിന്‍ പിന്നില്‍ കളിക്കുന്നു. രഞ്ജി ട്രോഫി ഫോർമാറ്റിലും കളിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ തുറന്ന സമീപനമാകും തന്‍റേത്. ടീം അവശ്യപെടുന്നത് നല്‍കും. ഐപിഎല്ലില്‍ ടീം ആവശ്യപെട്ടപ്പോഴെല്ലാം വീക്കറ്റ് കീപ്പറായിട്ടുണ്ട്. അന്ന് കളിക്കളത്തില്‍ തനിക്ക് ഫീല്‍ഡിങ്ങില്‍ കൂടുതല്‍ സംഭാവന ചെയ്യാനാകുമെന്ന് ടീമിന് തോന്നിയപ്പോൾ താന്‍ ഫീല്‍ഡറുമായി. ടീം എന്താണ് ആവശ്യപെടുകയെന്ന് പറയാനാകില്ല. അതിനാല്‍ ഫീല്‍ഡറെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും സ്വയം തെയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്.