മുംബൈ: രഞ്ജി ട്രോഫി മത്സരത്തിനിടെ തോളിന് പരിക്കേറ്റ മുംബൈയുടെ ഓപ്പണിങ് ബാറ്റ്സ്‌മാന്‍ പ്രിഥ്വി ഷായെ ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് മാറ്റി. ബിസിസിഐയുടെ നിർദേശപ്രകാരമാണ് നടപടി. കർണാടകക്ക് എതിരായ മത്സരത്തിനിടെ പരിക്കേറ്റതിനെ തുടർന്ന് താരം കളം വിട്ടിരുന്നു. തുടർന്ന് മുംബൈ ടീം ഫിസിയോയുടെ നേതൃത്വത്തില്‍ പ്രിഥ്വി എംആർഐ സ്‌കാനിന് വിധേയനായി. അതേസമയം താരം സുഖം പ്രാപിച്ചുവരുന്നതായി മുംബൈ നായകന്‍ സൂര്യകുമാർ യാദവ് പറഞ്ഞു. ഈ വിഷയത്തില്‍ കൂടുതല്‍ കാര്യങ്ങൾ പറയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മത്സരം അഞ്ച് വിക്കറ്റ് ശേഷിക്കെ കർണാടക വിജയിച്ചു.
പരിക്ക്; പ്രിഥ്വി ഷായെ എന്‍സിഎയില്‍ പ്രവേശിപ്പിച്ചു - എന്‍സിഎ വാർത്ത
കർണാടകക്ക് എതിരായ രഞ്ജി ട്രോഫി മത്സരത്തിനിടെയാണ് മുംബൈ ഓപ്പണർ പ്രിഥ്വി ഷാക്ക് പരിക്കേറ്റത്
പ്രിഥ്വി ഷാ
ഈ മാസം ഇന്ത്യന്‍ എ ടീമിന്‍റെ ഭാഗമായി ന്യൂസിലാന്‍റ് പര്യടനം നടത്താനിരിക്കെയാണ് താരത്തിന് പരിക്കേറ്റത്. നിലവിലെ സാഹചര്യത്തില്‍ പ്രിഥ്വി ഷാക്ക് ന്യൂസിലാന്‍ഡ് പര്യടനം നഷ്‌ടമാകുമെന്നാണ് സൂചന.