കേരളം

kerala

ETV Bharat / sports

മുൻ താരങ്ങളുടെ പെൻഷൻ വർധിപ്പിക്കാൻ ബിസിസിഐ നീക്കം - ബിസിസിഐ

പെൻഷൻ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ സി ഒ എയ്ക്ക് കത്തയച്ചു

മുൻ താരങ്ങളുടെ പെൻഷൻ വർധിപ്പിക്കാൻ ബിസിസിഐ നീക്കം

By

Published : Jun 1, 2019, 4:42 PM IST

ന്യൂഡല്‍ഹി: ഇന്ത്യൻ മുൻ താരങ്ങളുടെ പെൻഷൻ തുക വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി നിയമിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സിന് (സിഒഎ) കത്തയച്ച് ബിസിസിഐ. താത്കാലിക പ്രസിഡന്‍റായ സി കെ ഖന്നയാണ് സി ഒ എ യ്ക്ക് കത്തയച്ചത്. 25 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ എങ്കിലും കളിച്ച താരങ്ങൾക്ക് നല്‍കി വരുന്ന പെൻഷൻ തുക 50 ശതമാനം വർധിപ്പിക്കണമെന്നാണ് ബിസിസിഐയുടെ ആവശ്യം.

25 മുതല്‍ 50 ഫസ്റ്റ് ക്ലാസ് ക്ലാസ് മത്സരങ്ങൾ കളിച്ച താരങ്ങൾക്ക് പ്രതിമാസം 15,000 രൂപയും 50-74 മത്സരങ്ങൾ കളിച്ചവർക്ക് 22,500 രൂപയും 75 മത്സരങ്ങളില്‍ കൂടുതല്‍ കളിച്ചവർക്ക് 30,000 രൂപയും, അഞ്ച് ടെസ്റ്റ് മത്സരങ്ങളില്‍ കുറച്ച് കളിച്ചവർക്ക് 37,500 രൂപയും നല്‍കണമെന്നാണ് ബിസിസിഐ ആവശ്യപ്പെട്ടിരിക്കുന്നത്. അക്കാലത്ത് താരങ്ങൾക്ക് കരാറുകൾ ഒന്നുമില്ലായിരുന്നുവെന്നും ഇന്ത്യൻ ടീമിലേക്ക് താരങ്ങൾക്ക് കയറിപറ്റാനുള്ള അവസരങ്ങൾ കുറവായിരുന്നുവെന്നും സി കെ ഖന്ന പറഞ്ഞു. നേരത്തെ പല തവണ ഇന്ത്യൻ ആഭ്യന്തര താരങ്ങളുടെ പെൻഷൻ തുക ഉയർത്തണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാല്‍ നിരവധി കാരണങ്ങൾ കൊണ്ട് ഇക്കാര്യം നടന്നിരുന്നില്ല. അന്താരാഷ്ട്ര താരങ്ങൾക്കും ആഭ്യന്തര താരങ്ങൾക്കും ലഭിക്കുന്ന പെൻഷൻ തുകയില്‍ വലിയ വിവേചനമുണ്ടെന്ന് ചൂണ്ടിക്കാട്ടി ചില താരങ്ങൾ സി കെ ഖന്നയ്ക്ക് കത്തയച്ചതിന് പിന്നാലെയാണ് ബിസിസിഐയുടെ ഈ നീക്കം.

For All Latest Updates

ABOUT THE AUTHOR

...view details