മുംബൈ : സച്ചിന്‍ ടെണ്ടുല്‍ക്കറിന് നോട്ടീസ് അയച്ച് ബിസിസിഐ ഓംബുഡ്സ്മാനും എത്തിക്സ് ഓഫിസറുമായ ഡികെ ജെയിന്‍. ഒരേസമയം ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയുടെയും ഐപിഎല്‍ ടീമിന്‍റെ ചുമതലകള്‍ വഹിക്കുന്നത് സംബന്ധിച്ച് വിശദീകരണം തേടിയാണ് നോട്ടീസ് നല്‍കിയത്.
സച്ചിന് നോട്ടീസ് നൽകി ബിസിസിഐ ഓംബുഡ്സ്മാൻ - ഡികെ ജെയിന്‍
ഒരേസമയം ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയുടെയും ഐപിഎല്‍ ടീമുകളിലും ചുമതലകള്‍ വഹിക്കുന്നത് സംബന്ധിച്ച് വിശദീകരണം തേടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

സച്ചിന്‍ ടെണ്ടുല്‍ക്കർ
ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനെ തെരഞ്ഞെടുക്കുന്നതിനടക്കം ഉപദേശം നല്‍കുന്ന സമിതിയാണ് ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയിൽ അംഗമായ സച്ചിൻ നിലവിൽ ഐപിഎൽ ടീം മുംബൈ ഇന്ത്യൻസിന്‍റെ മെന്‍ററാണ്. ബിസിസിഐയുടെ ചട്ടപ്രകാരം രണ്ടിടങ്ങളില്‍ പദവി വഹിക്കുന്നതിന് സാങ്കേതിക തടസങ്ങളുണ്ട്. ഈ മാസം 28നകം മറുപടി നല്‍കണമെന്നാണ് സച്ചിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ സൗരവ് ഗാംഗുലിക്കും നോട്ടീസ് നല്‍കിയിരുന്നു.