ന്യൂഡല്‍ഹി: കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ മുടങ്ങിയ ഐ.പി.എല്‍ മത്സരങ്ങൾ എന്ന് തുടങ്ങുമെന്ന കാര്യത്തില്‍ തീരുമാനമായില്ലെന്ന് ബിസിസിഐ. ലോക് ഡൗണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാകും ഐപിഎല്‍ സംബന്ധിച്ച് ബിസിസിഐ അന്തിമ തീരുമാനമെടുക്കുക. നിലവില്‍ ഏപ്രില്‍ 15നാണ് ഐപിഎല്‍ മത്സരങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാല്‍ ലോക് ഡൗണ്‍ രണ്ട് ആഴ്ച കൂടി നീട്ടാനാണ് സര്‍ക്കാര്‍ തീരുമാനം. തെലങ്കാന, മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഏപ്രില്‍ 30 വരെ ലോക് ഡൗണ്‍ നീട്ടിയിട്ടുണ്ട്.
ഐ.പി.എല്‍; തീരുമാനം സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്ക് ശേഷമെന്ന് ബിസിസിഐ
ലോക് ഡൗണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാകും ഐപിഎല്‍ സംബന്ധിച്ച് ബിസിസിഐ അന്തിമ തീരുമാനമെടുക്കുക. നിലവില്‍ ഏപ്രില്‍ 15നാണ് ഐപിഎല്‍ മത്സരങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചിരുന്നത്.
നിലവില്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും കാര്യങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്നും ബി.സി.സി.ഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി പറഞ്ഞു. ലോക വ്യാപകമായി എല്ലാ കായിക വിനോദങ്ങളും നിര്‍ത്തി വച്ചിരിക്കുകയാണ്. മാത്രമല്ല ആഭ്യന്തര അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ മുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മത്സരം നടത്താന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 34 പേര്‍ മരിക്കുകയും 909 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുയും ചെയ്തു. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 8356 ആയി.