കൊല്‍ക്കത്ത: ഒരേ ടെസ്റ്റ് മത്സരത്തില്‍ രണ്ട് കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടിനെ ഇറക്കുന്ന ആദ്യ രാജ്യമായി ബംഗ്ലാദേശ്. ഇന്ത്യക്ക് എതിരായ പകല്‍ രാത്രി ടെസ്റ്റ് മത്സരത്തില്‍ പേസ് ബോളേഴ്‌സ് മികച്ച പ്രകടനം പുറത്തെടുത്തതോടെയാണ് ബംഗ്ലാദേശിന് പകരക്കാരെ ഇറക്കേണ്ടി വന്നത്. ലഞ്ചിന് മുമ്പായിരുന്നു ബംഗ്ലാദേശിന്‍റെ ആദ്യ പരിക്ക്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ലിറ്റണ്‍ ദാസിനാണ് പരിക്കേറ്റത്. 21.4 ഓവറിലാണ് ലിറ്റണ്‍ പുറത്തായത്. 27 പന്തില്‍ 24 റണ്‍സായിരുന്നു ലിറ്റണ്‍ ദാസിന്‍റെ സമ്പാദ്യം. ഫിസിയോയുടെ സഹായം തേടിയെങ്കിലും പരിക്കേറ്റ ശേഷം എതാനും പന്തുകൾ മാത്രമാണ് ലിറ്റണ്‍ കളിച്ചത്. മെഹ്ദി ഹസനാണ് പകരക്കാരനായി കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടെന്ന നിലയില്‍ ലഞ്ചിന് ശേഷം ക്രീസിലെത്തിയത്. വിക്കറ്റ് കീപ്പറായ ലിറ്റണ്‍ ദാസിന് പകരം എത്തിയതിനാല്‍ മെഹ്ദി ഹസന് ബൗൾ ചെയ്യാന്‍ സാധിക്കില്ല.
ടെസ്റ്റില്‍ രണ്ട് കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടിനെ ഇറക്കുന്ന ആദ്യ രാജ്യമായി ബംഗ്ലാദേശ്
വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ലിറ്റണ്‍ ദാസിനും നയീം ഹസനുമാണ് പരിക്കേറ്റത്. മെഹ്ദി ഹസനും തൈജുള്‍ ഇസ്ലാമും കണ്‍കഷന്‍ സബ്‌സ്റ്റിറ്റ്യൂട്ടായി ഈഡനില്‍ ഇറങ്ങി
ടെസ്റ്റ് മാച്ച്
ബാറ്റിങ്ങിനിടെ ചെവിയില്‍ പന്തുകൊണ്ട് നയീം ഹസനും പരിക്കേറ്റു. 29.5 ഓവറില്‍ ഇശാന്തിന്‍റെ പന്തില്‍ പുറത്തായശേഷമാണ് വേദനകാരണം ടെസ്റ്റില്‍ നിന്നും പിന്‍മാറിയത്. തൈജുള്‍ ഇസ്ലാമാണ് കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയത്. തൈജുള്‍ ഇന്ത്യക്ക് എതിരെ ആറ് ഓവർ എറിഞ്ഞ് 16 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും എടുത്തില്ല.