കേരളം

kerala

ETV Bharat / sports

ഡല്‍ഹിയില്‍ ഇന്ത്യയ്ക്ക് ശ്വാസം മുട്ടി; ടി-20യില്‍ ബംഗ്ലാദേശിന് ചരിത്ര വിജയം - undefined

ന്യൂഡല്‍ഹി അരുണ്‍ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു സന്ദര്‍ശകരുടെ വിജയം. ഇന്ത്യയുടെ 149 റണ്‍സ് വിജയലക്ഷ്യം മൂന്ന് പന്ത് ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ബംഗ്ലാദേശ് മറികടന്നു.

ഡല്‍ഹിയില്‍ ഇന്ത്യയ്ക്ക് ശ്വാസം മുട്ടി; ടി-20യില്‍ ബംഗ്ലാദേശിന് ചരിത്ര വിജയം

By

Published : Nov 3, 2019, 11:21 PM IST

ഡല്‍ഹി: ശ്വാസം മുട്ടുന്ന രാജ്യ തലസ്ഥാനത്തെ ആദ്യ ടി-20യില്‍ വിജയം കൊയ്ത് ബംഗ്ലാദേശ്. ന്യൂഡല്‍ഹി അരുണ്‍ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു സന്ദര്‍ശകരുെട വിജയം. ഇന്ത്യ ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യം മൂന്ന് പന്തുകള്‍ ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ബംഗ്ലാദേശ് മറികടന്നു. ഇന്ത്യക്കെതിരെ ട്വന്‍റി-20യില്‍ ബംഗ്ലാദേശ് നേടുന്ന ആദ്യ ജയമാണിത്.
43 പന്തില്‍ 60 റണ്‍സെടുത്ത് പുറത്താവാതെ നിന്ന മുഷ്‌ഫിഖര്‍ റഹീമാണ് ബംഗ്ലാദേശിനെ വിജയത്തിലേക്ക് നയിച്ചത്. സൗമ്യ സര്‍ക്കാര്‍ (39), മുഹമ്മദ് നെയിം (26) എന്നിവര്‍ മികച്ച പ്രകടനം കാഴ്‌ചവച്ചു.

മഹ്മുദുള്ള (7 പന്തില്‍ 15) പുറത്താവാതെ നിന്നു. ഇവര്‍ക്ക് പുറമെ ലിറ്റണ്‍ ദാസി (7)ന്‍റെ വിക്കറ്റാണ് ബംഗ്ലാദേശിന് നഷ്ടമായത്. ഇന്ത്യക്ക് വേണ്ടി ദീപക് ചാഹര്‍, ഖലീല്‍ അഹമ്മദ്, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്തു. 41 റണ്‍സെടുത്ത ഓപ്പണര്‍ ശിഖര്‍ ധവാനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ആദ്യ ഓവറില്‍ തന്നെ രോഹിത് ശര്‍മയെ നഷ്ടപ്പെട്ട ഇന്ത്യയ്ക്ക് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായി.ആക്രമണം മറന്നായിരുന്നു ഇന്ത്യയുടെ പ്രകടനം. ആദ്യ ഓവര്‍ എറിയാനെത്തിയ ഷഫിയുള്‍ ഇസ്ലാമിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ ക്യാപ്റ്റന്‍ കുടുങ്ങി. രാഹുല്‍, അമിനുല്‍ ഇസ്ലാമിന്‍റെ പന്തില്‍ മഹ്മുദുള്ളയ്ക്ക് ക്യാച്ച് നല്‍കി പുറത്തായി. ശ്രേയസിനും മികച്ച തുടക്കം ലഭിച്ചെങ്കിലും ഇസ്ലാമിന് വിക്കറ്റ് നല്‍കി. രണ്ട് സിക്‌സും ഒരു ഫോറും അടങ്ങുന്നതാണ് ശ്രേയസിന്‍റെ ഇന്നിങ്‌സ്. ധവാന്‍ റണ്ണൗട്ടാവുകയായിരുന്നു.

കെ.എല്‍ രാഹുല്‍ (15), ഋഷഭ് പന്ത് (27) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. അരങ്ങേറ്റക്കാരന്‍ ശിവം ദുബെ ഒരു റണ്ണെടുത്ത് പുറത്തായി. ക്രുണാല്‍ പാണ്ഡ്യ (15), വാഷിങ്ടണ്‍ സുന്ദര്‍ (14) എന്നിവര്‍ പുറത്താകാതെ നിന്നു. ഫിറോസ് ഷാ കോട്ല സ്റ്റേഡിയം നാളുകള്‍ക്ക് മുന്‍പാണ് അരുണ്‍ജെയ്റ്റ്ലി സ്റ്റേഡിയമെന്ന് പേര് മാറ്റിയത്.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details