മാഞ്ചസ്റ്റര്‍: ഓള്‍ഡ് ട്രാഫോഡ് ടി 20യില്‍ ഇംഗ്ലണ്ടിന് എതിരെ പാകിസ്ഥാന് കൂറ്റര്‍ സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാന്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 195 റണ്‍സെടുത്തു. 56 റണ്‍സോടെ അര്‍ദ്ധസെഞ്ച്വറി എടുത്ത നായകന്‍ ബാബര്‍ അസമിന്‍റെയും 69 റണ്‍സോടെ അര്‍ദ്ധസെഞ്ച്വറി നേടിയ മുഹമ്മദ് ഹാഫിസിന്‍റെയും മികവിലാണ് പാകിസ്ഥാന്‍ കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയത്. 44 പന്തില്‍ ഏഴ് ഫോര്‍ ഉള്‍പ്പെടുന്നതായിരുന്നു ഓപ്പണറായി ഇറങ്ങിയ ബാബറിന്‍റെ ഇന്നിങ്‌സ്. മൂന്നാമനായി ഇറങ്ങിയ ഹാഫിസ് 36 പന്തില്‍ നാല് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 69 റണ്‍സെടുത്തു. ഇരുവരെയും കൂടാതെ ഓപ്പണര്‍ ഫഖര്‍ സമാന്‍ 36 റണ്‍സെടുത്തും ഷോയിബ് മാലിക്ക് 14 റണ്‍സെടുത്തും മികച്ച പിന്തുണ നല്‍കി.
ബാബറും ഹഫീസും തിളങ്ങി; ഇംഗ്ലണ്ടിന് 196 റണ്‍സിന്‍റെ വിജയ ലക്ഷ്യം - babar asam news
ഓപ്പണര്‍മാരായ ബാബര്‍ അസമും ഫഖര്‍ സമാനും ചേര്‍ന്ന് 72 റണ്‍സിന്‍റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്
ബാബര്‍ അസം
ഇംഗ്ലണ്ടിന് വേണ്ടി ആദില്‍ റാഷിദ് രണ്ട് വിക്കറ്റും ക്രിസ് ജോര്‍ദാന്‍ ഒരു വക്കറ്റും വീഴ്‌ത്തി. ഓപ്പണര്‍മാരായ ബാബറിന്‍റെയും ഫഖര്‍ സമാന്‍റെയും വിക്കറ്റുകളാണ് ജോര്‍ദാന്‍ വീഴ്‌ത്തിയത്. നേരത്തെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം മഴ കാരണം പാതി വഴിയില്‍ ഉപേക്ഷിച്ചിരുന്നു.