കേരളം

kerala

ETV Bharat / sports

പാക് ഏകദിന ടീമിനെ ഇനി ബാബർ അസം നയിക്കും - sarfaraz ahmed news

കഴിഞ്ഞ വർഷം ഏകദിന ടീമിന്‍റെ നായക സ്ഥാനത്ത് നിന്നും സർഫ്രാസ് അഹമ്മദിനെ മാറ്റിയ ശേഷം പുതിയ നായകനെ തീരുമാനിച്ചിരുന്നില്ല

ബാബർ അസം വാർത്ത  babar azam news  പിസബി വാർത്ത  pcb news  sarfaraz ahmed news  സർഫ്രാസ് അഹമ്മദ് വാർത്ത
ബാബർ അസം

By

Published : May 13, 2020, 8:48 PM IST

ന്യൂഡല്‍ഹി: ഏകദിന മത്സരങ്ങളില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് പുതിയ നായകന്‍. നിലവില്‍ ടി20 ടീമിന്‍റെ നായകനായ ബാബർ അസമിനെയാണ് ഏകദിന ടീമിന്‍റെ നായകനായും പിസിബി തെരഞ്ഞെടുത്തിരിക്കുന്നത്. അതേസമയം അസർ അലി ടെസ്റ്റ് ടീമിന്‍റെ ക്യാപ്റ്റനായി തുടരും. കഴിഞ്ഞ വർഷം ഏകദിന ടീമിന്‍റെ നായക സ്ഥാനത്ത് നിന്നും സർഫ്രാസ് അഹമ്മദിനെ മാറ്റിയ ശേഷം പുതിയ നായകനെ ഇതേവരെ തീരുമാനിച്ചിരുന്നില്ല.

ബാബറിനെയും അസർ അലിയെയും മുഖ്യ സെലക്‌ടറും പരിശീലകനുമായ മിസ്‌ബാ ഉൾഹക്ക് അഭിനന്ദിച്ചു. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോർഡ് സെന്‍ട്രല്‍ കോണ്‍ട്രാക്‌ട് പുറത്തുവിട്ട സമയത്താണ് പുതിയ ക്യാപ്റ്റനെയും തീരുമാനിച്ചത്. എ,ബി,സി വിഭാഗങ്ങളിലായി 18 താരങ്ങൾക്കാണ് കരാർ നല്‍കിയിരിക്കുന്നത്. മൂന്ന് താരങ്ങളെ എമർജിങ് വിഭാഗത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്. അസ്‌ഹർ അലി, ബാബർ അസം, ഷഹീന്‍ അഫ്രീദി എന്നിവർക്കാണ് എ വിഭാഗം കരാർ. അതേസമയം നായക സ്ഥാനത്തിന് പുറമെ സെന്‍ട്രല്‍ കോണ്‍ട്രാക്‌ടിലെ എ വിഭാഗത്തില്‍ നിന്നും പുറത്തായത് സർഫ്രാസ് അഹമ്മദിന് തിരിച്ചടിയായി. നിലവില്‍ ബി വിഭാഗത്തിലാണ് സർഫ്രാസിന്‍റെ പേരുള്ളത്. സെന്‍ട്രല്‍ കോണ്‍ട്രാക്‌ട് ജൂലൈ ഒന്ന് മുതല്‍ നിലവില്‍ വരും.

ABOUT THE AUTHOR

...view details