സിഡ്‌നി: ആഷസിനോളം ആകാംക്ഷയോടെയാണ് ഇന്ത്യക്ക് എതിരായ പരമ്പരയെ നോക്കിക്കാണുന്നതെന്ന് ഓസ്‌ട്രേലിയന്‍ പേസര്‍ നാഥന്‍ ലിയോണ്‍. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ലോക ക്രിക്കറ്റില്‍ അതിന് പ്രാധാന്യം ഏറെയാണെന്നും ലിയോണ്‍ പറഞ്ഞു. ഡിസംബര്‍ മൂന്നിന് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ആരംഭിക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ഓസിസ് സ്പിന്നറുടെ പരാമര്‍ശം. പരമ്പരയുടെ ഭാഗമായി നാല് ടെസ്റ്റ് മത്സരങ്ങളാണ് ടീം ഇന്ത്യ കങ്കാരുക്കളുടെ നാട്ടില്‍ കളിക്കുക. കഴിഞ്ഞ തവണ പരമ്പരിയല്‍ ഇന്ത്യ 2-1ന്റെ ആവേശകരമായ ജയം സ്വന്തമാക്കിയിരുന്നു.
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കായി കാത്തിരിക്കുന്നു: നാഥന്‍ ലിയോണ്‍ - നാഥന്‍ ലിയോണ്‍ വാര്‍ത്ത
ഉമിനീര്‍ വിലക്ക് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ടെസ്റ്റ് മത്സരത്തില്‍ സ്പിന്നര്‍മാര്‍ ഇന്നിങ്‌സില്‍ ആദ്യം പന്തെറിയുമെന്നാണ് കരുതുന്നതെന്നും ഓസ്‌ട്രേലിയന്‍ പേസര്‍ നാഥന്‍ ലിയോണ്‍
നാഥന്‍ ലിയോണ്‍
ജൂലൈ എട്ടിന് ആരംഭിക്കാനിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസും ഇംഗ്ലണ്ടും തമ്മിലുള്ള പരമ്പരയെ പ്രതീക്ഷയോടെയാണ് വീക്ഷിക്കുന്നതെന്നും ലിയോണ്‍ പറഞ്ഞു. മാറിയ സാഹചര്യത്തില്‍ എത് തരത്തിലാണ് താരങ്ങള്‍ പരമ്പര മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് അറിയാന്‍ താല്‍പര്യമുണ്ട്. ഉമിനീര്‍ വിലക്ക് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്പിന്നര്‍മാര്‍ ഇന്നിങ്‌സില്‍ ആദ്യം പന്തെറിയുമെന്നാണ് കരുതുന്നത്. ഇത് തമാശയായി മാറാന്‍ ഇടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.