സതാംപ്‌റ്റണ്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തില്‍ ഇറങ്ങിയ അതേ ഇലവനാണ് ഇത്തവണയും റോസ്‌ബൗളില്‍ ഇരു ടീമുകളും പരീക്ഷിക്കുന്നത്.
സതാംപ്‌ടണില്‍ ടോസ് നേടിയ ഓസിസ് ബാറ്റിങ് തെരഞ്ഞെടുത്തു - t20 news
മധ്യനിരയിലെ പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കുകയെന്ന ലക്ഷ്യത്തോടെയാകും ഇരു ടീമുകളും ഇന്ന് ഇറങ്ങുക.
മോര്‍ഗന്‍, ഫിഞ്ച്
മധ്യനിരയിലെ പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കുകയെന്ന ലക്ഷ്യത്തോടെയാകും ഇരു ടീമുകളും ഇന്ന് ഇറങ്ങുക. ആദ്യ മത്സരത്തില്‍ മധ്യനിരയുടെ പിഴവുകള്‍ക്ക് വലിയ വിലയാണ് ഓസിസ് നല്‍കേണ്ടി വന്നത്. ഒരു ഘട്ടത്തില്‍ അനായാസം ജയിക്കുമെന്ന് തോന്നിയ മത്സരം രണ്ട് റണ്‍സിന്‍റെ മാത്രം വ്യത്യാസത്തിലാണ് ഓസിസിന് നഷ്‌ടമായത്. ഇത്തവണ കൂടി സതാംപ്‌ടണില്‍ പരാജയം ഏറ്റുവാങ്ങിയാല്‍ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഓസിസ് ടീമിന് തിരിച്ചുവരവ് അസാധ്യമാകും.