മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിന് എതിരായ ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് 19 റണ്‍സിന്‍റെ ജയം. ഓള്‍ഡ് ട്രാഫോഡില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 295 റണ്‍സിന്‍റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന് മറുപടി ബാറ്റിങ്ങ് ആരംഭിച്ച ഇംഗ്ലണ്ടിന് നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 275 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ. അര്‍ദ്ധസെഞ്ച്വറിയോടെ 84 റണ്‍സെടുത്ത ഓപ്പണര്‍ ജോണി ബ്രിസ്റ്റോയും സെഞ്ച്വറിയോടെ 118 റണ്‍സെടുത്ത സാം ബില്ലിങ്സുമാണ് ഇംഗ്ലീഷ് നിരയില്‍ തിളങ്ങിയത്. ശേഷിക്കുന്നവരില്‍ 23 റണ്‍സെടുത്ത നായകന്‍ ഓയിന്‍ മോര്‍ഗനും 10 റണ്‍സെടുത്ത ക്രിസ് വോക്‌സും ഒഴികെയുള്ളവര്‍ രണ്ടക്കം കാണാതെ പുറത്തായി.
മാഞ്ചസ്റ്ററില്‍ ഇംഗ്ലണ്ടിനെതിരെ 19 റണ്‍സിന്‍റെ ജയവുമായി ഓസിസ് - hazlewood news
സന്ദര്‍ശകര്‍ ഉയര്‍ത്തിയ 295 റണ്‍സിന്‍റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന് മറുപടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 275 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ

ഓസിസ്
മാഞ്ചസ്റ്റര്‍ ഏകദിനം; ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്ക് ഭേദപ്പെട്ട സ്‌കോര്‍
ഓസ്‌ട്രേലിയക്ക് വേണ്ടി ആദം സാംപ നാല് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ജോഷ് ഹെസില്‍വുഡ് മൂന്ന് വിക്കറ്റും സ്വന്തമാക്കി. പാറ്റ് കമ്മിന്‍സ്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി. ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഓസ്‌ട്രേലിയ 1-0ത്തിന്‍റെ ലീഡ് സ്വന്തമാക്കി. പരമ്പരയിലെ അടുത്ത മത്സരം നാളെ മാഞ്ചസ്റ്ററില്‍ തന്നെ നടക്കും.