കേരളം

kerala

ETV Bharat / sports

ഓസ്‌ട്രേലിയ-പാകിസ്ഥാന്‍ പിങ്ക് ബോൾ ടെസ്റ്റിന് തുടക്കം - പിങ്ക് ബോൾ ടെസ്‌റ്റിന് തുടക്കം വാർത്ത

മുപ്പത്തിയൊന്നാം അർദ്ധ സെഞ്ച്വറി സ്വന്തമാക്കി ഒപ്പണർ ഡേവിഡ് വാർണർ

Australia vs Pakistan news ഓസ്‌ട്രേലിയ vs പാക്കിസ്ഥന്‍ വാർത്ത പിങ്ക് ബോൾ ടെസ്‌റ്റിന് തുടക്കം വാർത്ത pink ball test starts news
ഡേവിഡ് വാർണർ

By

Published : Nov 29, 2019, 2:12 PM IST

അഡ്‌ലെയ്‌ഡ്: ഓസ്‌ട്രേലിയ-പാകിസ്ഥാന്‍ പകല്‍-രാത്രി ടെസ്റ്റ് മത്സരത്തിന് അഡ്‌ലെയ്‌ഡില്‍ തുടക്കം. ടോസ് നേടിയ ഓസീസ് ബാറ്റിങ് തിരഞ്ഞെടുത്തു. അവസാനം വിവരം ലഭിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സെന്ന നിലയിലാണ് ആതിഥേയർ.

അർദ്ധ സെഞ്ച്വറി നേടിയ ഡേവിഡ് വാർണറും (55) 84 പന്തില്‍ നിന്നും 35 റണ്‍സെടുത്ത മാർനസ് ലാബുഷെയ്നുമാണ് ക്രീസില്‍. ടെസ്റ്റ് മത്സരത്തില്‍ മുപ്പത്തിയൊന്നാമത്തെ അര്‍ദ്ധ സെഞ്ച്വറിയാണ് വാര്‍ണര്‍ സ്വന്തമാക്കിയത്.

ഓപ്പണർ ജോയി ബേണിന്‍റെ വിക്കറ്റാണ് തുടക്കത്തില്‍ തന്നെ ഓസീസിന് നഷ്ടമായത്. ഒമ്പത് ബോളില്‍ നാല് റണ്‍സായിരുന്നു ബേണിന്‍റെ സമ്പാദ്യം. പാകിസ്ഥാന് വേണ്ടി ഷഹീന്‍ ഷാഹ് അഫ്രീദിയാണ് ബേണിന്‍റെ വിക്കറ്റ് എടുത്തത്.

മഴ കാരണം മത്സരം വൈകിയാണ് ആരംഭിച്ചത്. നേരത്തെ പാക്കിസ്ഥാന് എതിരായ ആദ്യ ടെസ്റ്റ് ഓസീസ് ഇന്നിങ്സിനും അഞ്ച് റണ്‍സിനും വിജയിച്ചിരുന്നു.

ABOUT THE AUTHOR

...view details