പെർത്ത്: ഓസ്‌ട്രേലിയക്ക് എതിരായ ഡേ-നൈറ്റ് ടെസ്‌റ്റിലെ അദ്യ ഇന്നിങ്സില്‍ ന്യൂസിലാന്‍റ് അക്ഷരാർത്ഥത്തില്‍ തകർന്നടിഞ്ഞു. ഓസ്‌ട്രേലിയ ആദ്യ ഇന്നിങ്സില്‍ ഉയർത്തിയ 416 റണ്‍സ് ലക്ഷ്യമിട്ട് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സന്ദർശകർ 166 റണ്‍സിന് കൂടാരം കയറി. അവസാനം വിവരം ലഭിക്കുമ്പോൾ രണ്ടാം ഇന്നിങ്സ് ബാറ്റിങ് അരംഭിച്ച ഓസ്‌ട്രേലിയ രണ്ട് വിക്കറ്റ് നഷ്ട്ടത്തില്‍ 141 റണ്‍സെടുത്തു. 52 റണ്‍സെടുത്ത് അർദ്ധ സെഞ്ച്വറിയോടെ ജോ ബേണ്‍സും ഒന്‍പത് റണ്‍സെടുത്ത സ്‌റ്റീവ് സ്മിത്തുമാണ് ക്രീസിലുള്ളത്. 19 റണ്‍സെടുത്ത ഒപ്പണർ ഡേവിഡ് വാർണറുടെയും 50 റണ്‍സെടുത്ത് അർദ്ധ സെഞ്ച്വറി നേടിയ ലബുഷെയിന്‍റെയും വിക്കറ്റുകളാണ് മൂന്നാം ദിനം ആതിഥേയർക്ക് നഷ്‌ടമായത്. സോത്തിയുടെ പന്തില്‍ ടിഎ ബ്ലണ്‍ഡെല്ലിന് ക്യാച്ച് വഴങ്ങിയാണ് വാർണർ പുറത്ത് പോയത്. വാഗ്നറുടെ പന്തിലാണ് ലെബുഷെയിന്‍ കൂടാരം കയറിയത്.
പെർത്തില്‍ ന്യൂസിലാന്‍റിന് ബാറ്റിങ് തകർച്ച
ഓസ്‌ട്രേലിയക്ക് എതിരായ ഡേ-നൈറ്റ് ടെസ്‌റ്റിലെ ആദ്യ ഇന്നിങ്സില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലാന്‍റ് 166 റണ്‍സിന് കൂടാരം കയറി. അവസാനം വിവരം ലഭിക്കുമ്പോൾ രണ്ടാം ഇന്നിങ്ങ്‌സില്‍ ഓസിസിന് 391 റണ്‍സിന്‍റെ ലീഡ്
അഞ്ച് വിക്കറ്റിന് 109 റണ്‍സെന്ന നിലയിലാണ് കിവീസ് മൂന്നാം ദിനം കളി ആരഭിച്ചത്. എട്ട് റണ്‍സെടുത്ത ബി ജെ വാറ്റ്‌ലിങ്ങിന്‍റെ വിക്കറ്റാണ് മൂന്നാം ദിനം സന്ദർശകർക്ക് ആദ്യം നഷ്ട്മായത്. കമ്മിന്‍സിന്‍റെ ബോളില്‍ ബൗൾഡായാണ് വാറ്റ്ലിങ്ങ് പുറത്തായത്. തുടർന്ന് തുടരെ തുടരെ വിക്കറ്റുകൾ കൊഴിഞ്ഞു. 80 റണ്‍സെടുത്ത റോസ് ടെയ്‌ലർ മാത്രമാണ് ന്യൂസിലാന്‍റ് നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുന്നിന്നത്. ലിയോണിന്‍റ പന്തില്‍ സ്‌മിത്തിന് ക്യാച്ച് വഴങ്ങിയാണ് ടെയ്‌ലർ കൂടാരം കയറിയത്. ഗ്രാന്‍റ് ഹോമ്മി 23 റണ്‍സും നായകന്‍ വില്യംസണ്‍ 34 റണ്‍സും സ്വന്തമാക്കി.
ഓസ്‌ട്രേലിയക്കായി മിച്ചല്‍ സ്‌റ്റാർക്ക് അഞ്ച് വിക്കറ്റും ലിയോണ്‍ രണ്ട് വിക്കറ്റും വീഴ്ത്തി. ഹേസില്‍വുഡ്, കമ്മിന്‍സ്, ലംബുഷെയിന്‍ എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. അവസാനം വിവരം ലഭിക്കുമ്പോൾ ആതിഥേയർക്ക് 391 റണ്‍സിന്‍റെ രണ്ടാം ഇന്നിങ്സ് ലീഡാണുള്ളത്.