മെല്‍ബൺ: ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സില്‍ 195 റൺസിന് പുറത്ത്. തുടർന്ന് ഒന്നാം ഇന്നിംഗ്സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് ആദ്യ ഓവറില്‍ തന്നെ റൺസൊന്നും എടുക്കാതെ ഓപ്പണർ മായങ്ക് അഗർവാളിന്‍റെ വിക്കറ്റ് നഷ്ടമായി. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 36 റൺസെടുത്തിട്ടുണ്ട്. 28 റൺസോടെ ശുഭ്‌മാൻ ഗില്ലും ഏഴ് റൺസോടെ ചേതേശ്വർ പൂജാരയുമാണ് ക്രീസില്‍.
ബോക്‌സിങ് ഡേയില്‍ ഓസീസ് 195ന് പുറത്ത്: ഇന്ത്യ ഒരു വിക്കറ്റിന് 36 റൺസ്
ആദ്യ മത്സരം ജയിച്ച അതേ ടീമിനെ നിലനിർത്തിയ ഓസീസിനെ മെല്‍ബണില്‍ ഇന്ത്യൻ ബൗളർമാർ എറിഞ്ഞിടുകയായിരുന്നു. ബോക്‌സിങ് ഡേ ടെസ്റ്റില്‍ പേസ് ബൗളർ ജസ്‌പ്രീത് ബുംറ നാല് വിക്കറ്റുമായി കളം നിറഞ്ഞപ്പോൾ രവി അശ്വിൻ മൂന്ന് വിക്കറ്റും ആദ്യ ടെസ്റ്റ് മത്സരം കളിക്കുന്ന പേസർ മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും നേടി.
ആദ്യ മത്സരം ജയിച്ച അതേ ടീമിനെ നിലനിർത്തിയ ഓസീസിനെ മെല്‍ബണില്‍ ഇന്ത്യൻ ബൗളർമാർ എറിഞ്ഞിടുകയായിരുന്നു. ബോക്‌സിങ് ഡേ ടെസ്റ്റില്‍ പേസ് ബൗളർ ജസ്‌പ്രീത് ബുംറ നാല് വിക്കറ്റുമായി കളം നിറഞ്ഞപ്പോൾ രവി അശ്വിൻ മൂന്ന് വിക്കറ്റും ആദ്യ ടെസ്റ്റ് മത്സരം കളിക്കുന്ന പേസർ മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും നേടി. രവിന്ദ്ര ജഡേജ ഒരു വിക്കറ്റും സ്വന്തമാക്കി.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസിന് വേണ്ടി 48 റൺസെടുത്ത മാർനസ് ലബുഷെയിനാണ് ടോപ് സ്കോറർ. ട്രവിസ് ഹെഡ് 38 റൺസെടുത്തപ്പോൾ മാത്യു വാഡെ 30 റൺസെടുത്തു. ഓപ്പണർ ജോ ബേൺസും സ്റ്റീവൻ സ്‌മിത്തും റൺസൊന്നും എടുക്കാതെ പുറത്തായി. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് സിറാജ്, ശുഭ്‌മാൻ ഗില്‍ എന്നിവർ ടെസ്റ്റില്‍ അരങ്ങേറിയപ്പോൾ റിഷഭ് പന്ത്, രവിന്ദ്ര ജഡേജ എന്നിവർ തിരിച്ചെത്തി.