അഡ്‌ലെയ്ഡ്: പാക്കിസ്ഥാനെതിരായ പകല്‍-രാത്രി ടെസ്റ്റിലെ ആദ്യ ദിനം റെക്കോർഡുമായി ഓസ്‌ട്രേലിയ മികച്ച നിലയില്‍. അവസാനം വിവരം ലഭിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ട്ടത്തില്‍ 302 റണ്‍സെന്ന നിലയിലാണ് ഓസിസ്. 166 റണ്‍സുമായി സെഞ്ച്വറി നേടി ഓപ്പണർ ഡേവിഡ് വാർണറും 126 റണ്‍സുമായി സെഞ്ച്വറി നേടി മാർനസ് ലാബുഷെയ്നുമാണ് ക്രീസില്‍. പിങ്ക് ബോളിലെ ഏറ്റവും വലിയ പാർട്ട്ണർഷിപ്പെന്ന നേട്ടം ഇതോടെ ഇരുവരും സ്വന്തമാക്കി. വാർണറുടെ തുടർച്ചയായ രണ്ടാം ടെസ്റ്റ് സെഞ്ച്വറിയാണ് അഡ്‌ലെയ്ഡില്‍ പിറന്നത്. വാർണറുടെ 23-ാം ടെസ്റ്റ് സെഞ്ച്വറിയാണ് ഇത്.
അഡ്‌ലയ്ഡില്‍ ചരിത്രം കുറിച്ച് ഓസിസ് - ഡേവിഡ് വാർണർ വാർത്ത
അവസാനം വിവരം ലഭിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ട്ടത്തില്‍ 302 റണ്‍സെന്ന നിലയിലാണ് ഓസിസ്.
അഡ്‌ലെയ്ഡ് ടെസ്റ്റ്
അവസാനം വിവരം ലഭിക്കുമ്പോൾ ഇരുവരും ചേർന്ന് 294 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. പിങ്ക് ബോൾ ടെസ്‌റ്റിലെ ഏറ്റവും വലിയ കൂട്ടുകെട്ടാണ് ഇത്.
നേരത്തെ ഓപ്പണർ ജോയി ബേണിന്‍റെ വിക്കറ്റാണ് തുടക്കത്തില്‍ ഒസിസിന് നഷ്ടമായത്. പാക്കിസ്ഥാന് വേണ്ടി ഷഹീന്‍ ഷാഹ് അഫ്രീദിയാണ് ബേണിന്‍റെ വിക്കറ്റ് എടുത്തത്. മഴ കാരണം മത്സരം തുടങ്ങാന്‍ വൈകിയിരുന്നു. നേരത്തെ പാക്കിസ്ഥാന് എതിരായ ആദ്യ ടെസ്‌റ്റ് ഓസിസ് ഇന്നിങ്സിനും അഞ്ച് റണ്‍സിനും വിജയിച്ചിരുന്നു.