സിഡ്‌നി: ഓസ്‌ട്രേലിയക്ക് എതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ പൊരുതി തോറ്റ് കോലിയും കൂട്ടരും. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 375 റണ്‍സെന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന ടീം ഇന്ത്യക്ക് നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 308 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു.
അര്‍ദ്ധസെഞ്ച്വറിയോടെ 74 റണ്‍സെടുത്ത ഓപ്പണര്‍ ശിഖര്‍ ധവാനും ആറാമനായി ഇറങ്ങി 76 പന്തില്‍ അര്‍ദ്ധസെഞ്ച്വറിയോടെ 90 റണ്‍സെടുത്ത ഹര്‍ദിക് പാണ്ഡ്യയും മാത്രമാണ് ഓസിസ് ബൗളിങ് ആക്രമണത്തിന് മുന്നില്‍ ഭേദപ്പെട്ട പ്രകടനം പുറത്തടുത്തത്. 86 പന്തില്‍ 10 ബൗണ്ടറി ഉള്‍പ്പെടുന്നതായിരുന്നു ധവാന്‍റെ ഇന്നിങ്സ്. 76 പന്തില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി തിളങ്ങിയ പാണ്ഡ്യയുടെ ഇന്നിങ്സില്‍ നാല് സിക്‌സും ഏഴ് ബൗണ്ടറിയും പിറന്നു. ഇരുവരും ചേര്‍ന്ന് 128 റണ്‍സിന്‍റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണുണ്ടാക്കിയത്.