അഡ്‌ലെയ്‌ഡ്: 2019-ല്‍ 50 വിക്കറ്റ് സ്വന്തമാക്കുന്ന ആദ്യ താരമായി ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിന്‍സ്. അഡ്‌ലെയ്‌ഡില്‍ പാക്കിസ്ഥാനെതിരായ പകല്‍- രാത്രി ടെസ്‌റ്റിലാണ് കമ്മിന്‍സ് ഈ നേട്ടം സ്വന്തമാക്കിയത്. 91-ാം ഓവറില്‍ മുഹമ്മദ് അബ്ബാസിന്‍റെ വിക്കറ്റ് എടുത്താണ് കമ്മിന്‍സ് ഈ നേട്ടം സ്വന്തമാക്കിയത്. തുടർന്ന് വാലറ്റത്ത് സെഞ്ച്വറി എടുത്ത് തിളങ്ങിയ യാസിർ ഷായുടെ വിക്കറ്റും കമ്മിന്‍സ് സ്വന്തമാക്കി. ഇതോടെ കമ്മിന്‍സ് ഈ വർഷം ആകെ എടുത്ത വിക്കറ്റുകളുടെ എണ്ണം 51-ആയി.
വിക്കറ്റ് വേട്ടയില്‍ ഇത് കമ്മിന്‍സിന്‍റെ വർഷം; എറിഞ്ഞിട്ടത് അൻപത് പേരെ - 50 Test wickets in 2019 news
ഓസിസ് ബോളർ പാറ്റ് കമ്മിന്‍സ് ഈ വർഷം 50 വിക്കറ്റ് നേട്ടം കൊയ്‌തത് പാക്കിസ്ഥാനെതിരെ അഡ്‌ലെയ്‌ഡില്‍ നടന്ന പിങ്ക് ബോൾ ടെസ്‌റ്റില്‍.
പാറ്റ് കമ്മിന്‍സ്
ഐസിസി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള ബൗളറാണ് പാറ്റ് കമ്മിൻസ്. ഇംഗ്ലണ്ടിന്‍റെ സ്‌റ്റുവർട്ട് ബോർഡാണ് വിക്കറ്റ് വേട്ടക്കാരുടെ കൂട്ടത്തില്‍ രണ്ടാം സ്ഥാനത്ത്. 38 വിക്കറ്റുകളാണ് ബോർഡിന്‍റെ സമ്പാദ്യം. മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയുടെ മുഹമ്മദ് സമി 16 ഇന്നിങ്സുകളില്‍ നിന്നായി 33 വിക്കറ്റുകൾ നേടിയിട്ടുണ്ട്.