മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്‌റ്റില്‍ ന്യൂസിലാന്‍റിനെതിരെ ഓസ്‌ട്രേലിയ ഭേദപ്പെട്ട നിലയില്‍. മെല്‍ബണില്‍ ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോൾ ഓസിസ് നാല് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സെന്ന നിലയിലാണ്. 77 റണ്‍സെടുത്ത സ്‌റ്റീവ് സ്‌മിത്തും 25 റണ്‍സെടുത്ത ട്രാവിസ് ഹെഡുമാണ് ക്രീസില്‍. ഇരുവരും ചേർന്ന് 41റണ്‍സിന്‍റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കി.
മെല്‍ബണ്‍ ടെസ്റ്റ്; നാല് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സുമായി ഓസിസ് - ക്രിക്കറ്റ് ഓസ്‌ട്രേലിയ വാർത്ത
മെല്‍ബണില്‍ ആദ്യദിനം കളി അവസാനിപ്പിക്കുമ്പോൾ 77 റണ്‍സെടുത്ത സ്‌റ്റീവ് സമിത്തും 25 റണ്‍സെടുത്ത ട്രാവിസ് ഹെഡുമാണ് ക്രീസില്‍
സ്‌മിത്തിന് പുറമെ 41 റണ്‍സെടുത്ത പുറത്തായ ഓപ്പണർ ഡേവിഡ് വാർണറും 63 റണ്‍സെടുത്ത് അർദ്ധസെഞ്ച്വറിയോടെ പുറത്തായ മാർനസ് ലംബുഷെയിനും ആതിഥേയർക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ലംബുഷെയിനും സ്‌മിത്തും ചെർന്ന് ഓസിസിനായി 83 റണ്‍സിന്‍റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. മാത്യു വെയ്‌ഡും സ്‌മിത്തും ചേർന്ന് നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ 72 റണ്‍സും കൂട്ടിചേർത്തു.
നേരത്തെ ടോസ് നേടിയ ന്യൂസിലാന്‍റ് ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. നായകന്‍ കെയിന്‍ വില്യംസിന്‍റെ ഈ തീരുമാനം കിവീസിന് ഗുണം ചെയ്‌തു. ആദ്യ ഓവറിലെ നാലാമത്തെ പന്തില്‍ ട്രെന്‍റ് ബോൾട്ട് ഓസിസ് ഓപ്പണർ ജോ ബേണിനെ ഗോൾഡന്‍ ഡക്കാക്കി പുറത്താക്കി. ന്യൂസിലാന്‍റിനായി ഗ്രാന്‍റ് ഹോമി രണ്ട് വിക്കറ്റും വാഗ്നർ ഒരു വിക്കറ്റും സ്വന്തമാക്കി. മൂന്ന് ടെസ്‌റ്റുകളുള്ള പരമ്പരയില്‍ നേരത്തെ പെർത്തില്‍ നടന്ന ഡേ-നൈറ്റ് ടെസ്‌റ്റില്‍ ഓസ്‌ട്രേലിയ 296 റണ്‍സിന്‍റ കൂറ്റന്‍ വിജയം സ്വന്തമാക്കിയരുന്നു.