വിശാഖപട്ടണം; ഇന്ത്യൻ ടീമില്‍ ഇപ്പോൾ പ്രതിഭകളുടെ ധാരാളിത്തമാണ്. അതുകൊണ്ടു തന്നെ ടീമില്‍ സ്ഥിര സാന്നിധ്യമാകണമെങ്കില്‍ മികച്ച പ്രകടനത്തില്‍ കുറഞ്ഞൊന്നും മതിയാകില്ല. മികച്ച ഫോമില്‍ കളിക്കുമ്പോൾ പരിക്കേറ്റ് പുറത്തുപോയ സ്പിന്നർ രവിചന്ദ്രൻ അശ്വിന് അക്കാര്യം നന്നായറിയാം. അശ്വിന് പകരം ടീമിലെത്തിയവർ മികച്ച പ്രകടനവുമായി ടീം ഇന്ത്യയില്‍ സ്ഥാനം ഉറപ്പിച്ചപ്പോൾ അശ്വിൻ പുറത്തായി. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത അശ്വിൻ വെസ്റ്റിൻഡീസ് പര്യടനത്തില്‍ ടീമില്‍ ഉണ്ടായിരുന്നെങ്കിലും കളിച്ചിരുന്നില്ല. എന്നാല്‍ ഇന്ത്യയിലെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് മത്സരത്തില്‍ കളിക്കാൻ അവസരം ലഭിച്ച അശ്വിൻ വിശ്വരൂപം പുറത്തെടുത്തു.
ഇതാണ് തിരിച്ചുവരവ്; റെക്കോഡ് നേട്ടവുമായി അശ്വിൻ - IND- SA FIRST TEST
ടെസ്റ്റ് ക്രിക്കറ്റില്‍ വേഗത്തില്‍ 350 വിക്കറ്റ് നേടിയ മുത്തയ്യ മുരളീധരന്‍റെ റെക്കോഡിന് ഒപ്പമെത്തിയ അശ്വിൻ ഇന്ത്യയ്ക്കായി വേഗത്തില്‍ 350 വിക്കറ്റ് നേടുന്ന താരമെന്ന റെക്കോഡും സ്വന്തമാക്കി. കരിയറിലെ 66-ാം ടെസ്റ്റിലാണ് അശ്വിൻ 350 വിക്കറ്റ് തികച്ചത്.
ആദ്യ ഇന്നിംഗ്സില്‍ ഏഴ് വിക്കറ്റ് വീഴ്ത്തിയാണ് ടീമില്‍ തന്‍റെ സ്ഥാനം ഉറപ്പിച്ചത്. രണ്ടാം ഇന്നിംഗ്സില്‍ ഡി ബ്രുയിനെ പുറത്താക്കിയ അശ്വിൻ മറ്റൊരു റെക്കോഡും സ്വന്തം പേരിലാക്കി. ടെസ്റ്റ് ക്രിക്കറ്റില്‍ വേഗത്തില്‍ 350 വിക്കറ്റ് നേടിയ മുത്തയ്യ മുരളീധരന്‍റെ റെക്കോഡിന് ഒപ്പമെത്തിയ അശ്വിൻ ഇന്ത്യയ്ക്കായി വേഗത്തില്‍ 350 വിക്കറ്റ് നേടുന്ന താരമെന്ന റെക്കോഡും സ്വന്തമാക്കി. കരിയറിലെ 66-ാം ടെസ്റ്റിലാണ് അശ്വിൻ 350 വിക്കറ്റ് തികച്ചത്.
വിശാഖപട്ടണത്ത് ഏഴ് വിക്കറ്റ് വീഴ്ത്തിയതോടെ അശ്വിന്‍റെ 27-ാം അഞ്ചുവിക്കറ്റ് നേട്ടത്തിനാണ് ക്രിക്കറ്റ് ആരാധകർ സാക്ഷിയായത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഏറ്റവും കൂടുതല്‍ അഞ്ചുവിക്കറ്റ് വീഴ്ത്തിയ താരമായും അശ്വിൻ മാറി.