ഹൈദരാബാദ്: നിയമാനുസൃതം നടത്തുകയാണെങ്കില്‍ എവിടെ നടക്കുന്ന കായിക മത്സരങ്ങളിലും പങ്കെടുക്കാന്‍ തയ്യാറാണെന്ന് കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജ്‌ജു. ഏഷ്യാകപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുയായിരുന്നു അദ്ദേഹം. നേരത്തെ ഏഷ്യാകപ്പ് ദുബായില്‍ നടത്തുമെന്നും അതില്‍ ഇന്ത്യയും പാകിസ്ഥാനും പങ്കെടുക്കുമെന്നും ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി പറഞ്ഞിരുന്നു. എന്നാല്‍ ഗാംഗുലിയുടെ ഈ അഭിപ്രായപ്രകടനത്തെ തള്ളി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോർഡ് പ്രസിഡന്‍റ് എഹാസാന്‍ മാനി രംഗത്ത് വന്നിരുന്നു. ടൂർണമെന്‍റിന്‍റെ സംഘാടകരായ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്ന് മാനി പറഞ്ഞു.
ഏഷ്യാകപ്പ്; നിയമാനുസൃതമെങ്കില്‍ പങ്കെടുക്കുമെന്ന് കിരണ്‍ റിജ്‌ജു - കിരണ്‍ റിജ്‌ജു വാർത്ത
ഏഷ്യാകപ്പിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഗാംഗുലി നടത്തിയ പ്രതികരണത്തെ തള്ളി പിസിബി പ്രസിഡന്‍റ് എഹാസാന്‍ മാനി രംഗത്ത് വന്നിരുന്നു
കിരണ്‍ റിജ്‌ജു
ഈ വർഷത്തെ ഏഷ്യാകപ്പ് പാകിസ്ഥാനില്‍ നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തിലും സുരക്ഷാ കാരണങ്ങളാലും ടൂർണമെന്‍റിന്‍റെ ഭാഗമായി പാകിസ്ഥാനിലേക്ക് പോകേണ്ടെന്ന് ഇന്ത്യ തീരുമാനിക്കുകയായിരുന്നു. ഇതിന് മുമ്പ് ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പിന്‍റെ ഭാഗമായാണ് ടീം ഇന്ത്യയും പാകിസ്ഥാനുമായി ഏറ്റുമുട്ടിയത്. ഇന്ത്യ 89 റണ്‍സിന്‍റെ ജയം സ്വന്തമാക്കിയിരുന്നു.