കൊൽക്കത്ത: ഇന്ത്യൻ പേസര്‍ അശോക് ദിൻഡ ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു. ഇന്ത്യൻ ദേശീയ ടീമിനായി 13 ഏകദിനങ്ങളിലും ഒമ്പത് ടി-20 യിലും കളിച്ച ദിണ്ട യഥാക്രമം 12, 17 വിക്കറ്റുകൾ വീതം നേടിയിട്ടുണ്ട്.
അശോക് ദിൻഡ വിരമിച്ചു - ഇന്ത്യൻ ക്രിക്കറ്റ് ടീം
ഇന്ത്യൻ ദേശീയ ടീമിനായി 13 ഏകദിനങ്ങളിലും ഒമ്പത് ടി-20 യിലും അശോക് ദിൻഡ കളിച്ചിട്ടുണ്ട്.
"ഇന്ത്യയ്ക്കായി കളിക്കുക എന്നത് എല്ലാവരുടെയും ലക്ഷ്യമാണ്, ബംഗാള്‍ ടീമില്‍ കളിക്കാൻ അവസരം ലഭിച്ചതാണ് ദേശീയ ടീമിലേക്ക് വഴിയൊരുക്കിയത്. ഇന്ത്യയ്ക്ക് വേണ്ടി കളിക്കാൻ അവസരം നൽകിയതിന് ബിസിസിഐയോട് നന്ദി പറയുന്നു. ബംഗാളിന് വേണ്ടി കളിച്ചപ്പോള്‍ സീനിയർ താരങ്ങളായ ദീപ് ദാസ് ഗുപ്ത, രോഹൻ ഗവാസ്കർ എന്നിവര്‍ എനിക്ക് മികച്ച പിന്തുണ നല്‍കിയിരുന്നുവെന്നും ദിൻഡ പറഞ്ഞു.
2010 മെയ് മാസത്തിൽ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച ദിൻഡ, കരിയറില്‍ എന്നും പിന്തുണ നല്‍കിയ മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്‍റുമായി സൗരവ് ഗാംഗുലിക്ക് നന്ദി പറഞ്ഞു. "സൗരവ് ഗാംഗുലിയോട് പ്രത്യേക നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു, 2005-06 ൽ സൗരവ് ഗാംഗുലി എന്നെ ബംഗാള്‍ 16 അംഗ ടീമിലേക്ക് തെരഞ്ഞെടുത്തു. അങ്ങനെയാണ് ഞാൻ മഹാരാഷ്ട്രയ്‌ക്കെതിരെ അരങ്ങേറ്റം കുറിച്ചു. അദ്ദേഹം എല്ലായ്പ്പോഴും എന്നെ പിന്തുണച്ചുവെന്നും ദിൻഡ പറഞ്ഞു.