ആഷസില്‍ ഓസീസിന് മേല്‍ക്കൈ - Steve Smith
മുൻ നിര വിക്കറ്റുകൾ അതിവേഗം നഷ്ടമായ ഇംഗ്ലണ്ടിനെ പിടിച്ചു നിർത്തിയത് അർദ്ധ സെഞ്ച്വറി നേടിയ നായകൻ ജോ റൂട്ടും ഓപ്പണർ റോറി ബേൺസും ചേർന്നാണ്.
മാഞ്ചസ്റ്റർ ; ആഷസ് പരമ്പരയിലെ നാലാം മത്സരത്തില്‍ ഓസ്ട്രേലിയയ്ക്ക് മേല്‍ക്കൈ. ഒന്നാം ഇന്നിംഗ്സില്‍ ഓസീസ് ഉയർത്തിയ 497 റൺസ് പിന്തുടരുന്ന ഇംഗ്ലണ്ട്, മൂന്നാം ദിനം കളി നിർത്തുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 200 റൺസ് എന്ന നിലയിലാണ്. മുൻ നിര വിക്കറ്റുകൾ അതിവേഗം നഷ്ടമായ ഇംഗ്ലണ്ടിനെ പിടിച്ചു നിർത്തിയത് അർദ്ധ സെഞ്ച്വറി നേടിയ നായകൻ ജോ റൂട്ടും ഓപ്പണർ റോറി ബേൺസും ചേർന്നാണ്. കളി അവസാനിക്കുമ്പോൾ ഏഴ് റൺസെടുത്ത ബെൻ സ്റ്റോക്സും രണ്ട് റൺസുമായി ബെയർസ്റ്റോയുമാണ് ക്രീസില്‍. നാല് വിക്കറ്റ് നേടിയ ജോഷ് ഹാസില്‍വുഡാണ് ഇംഗ്ലണ്ടിനെ തകർത്തത്.