മാഞ്ചസ്റ്റര്‍:ആഷസ് നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ഇന്നിങ്സില്‍ സ്റ്റീവ് സ്മിത്തിന് സെഞ്ച്വറി. 121 പന്തില്‍ നിന്നാണ് സ്മിത്ത് സെഞ്ച്വറി നേടിയത്. ടെസ്റ്റ് കരിയറിലെ 26 -ാം സെഞ്ച്വറിയാണ് സ്‌മിത്ത് നേടിയത്. ഇതോടെ ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ആളായി സ്മിത്ത്. 69 പന്തില്‍ നിന്ന് സെഞ്ച്വറി നേടിയ ഡോണ്‍ ബ്രാഡ്‌മാനാണ് ഒന്നാമത്. 136 പന്തില്‍ നിന്ന് സെഞ്ച്വറി നേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറായിരുന്നു ഇതുവരെ രണ്ടാം സ്ഥാനത്തുണ്ടായിരുന്നത്. ഇതോടെ സച്ചിന്‍റെ റെക്കോഡ് മറികടന്നു സ്മിത്ത്.
ടെസ്റ്റ് ക്രിക്കറ്റില്‍ വേഗത്തില്‍ സെഞ്ച്വറി നേടുന്ന രണ്ടാമനായി സ്‌റ്റീവ് സ്‌മിത്ത് - സ്റ്റീവ് സ്മിത്ത്
ടെസ്റ്റ് കരിയറില്‍ 26 ആമത്തെ സെഞ്ച്വറി. ഈ ആഷസില്‍ സ്‌മിത്തിന്‍റെ മൂന്നാം സെഞ്ചുറിയാണിത്. ഇതോടെ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് മറികടന്നു
ഈ ആഷസില്‍ സ്‌മിത്തിന്‍റെ മൂന്നാം സെഞ്ചുറിയാണിത്. മൂന്ന് വിക്കറ്റിന് 170 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഓസീസിന് രണ്ട് വിക്കറ്റുകളാണ് ഇന്ന് ഇതുവരെ നഷ്ടമായത്.
ഓസീസ് 5 വിക്കറ്റ് നഷ്ടത്തില്‍ 245 എന്ന സ്‌കോറില്‍ നില്‍ക്കുമ്പോള്‍ സ്‌മിത്തിനൊപ്പം നായകന്‍ ടിം പെയ്‌നാണ് ക്രീസില്‍. ട്രാവിഡ് ഹെഡിന്‍റെ വിക്കറ്റാണ് ഓസീസിന് ആദ്യം നഷ്ടമായത്. പിന്നീട് എത്തിയ മാത്യൂ വെയ്‌ഡിനും പിടിച്ചു നില്‍ക്കാനായില്ല. 16 റണ്‍സില്‍ നില്‍ക്കേ വെയ്‌ഡിനെ ജാക്ക് ലീച്ച് പുറത്താക്കി. ഡേവിഡ് വാര്‍ണറില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇറങ്ങിയ ഓസ്ട്രേലിയക്ക് ഓപ്പണര്‍മാരെ ആദ്യം തന്നെ നഷ്ടമാവുകയായിരുന്നു.