ലണ്ടന്‍: ഓസ്‌ട്രേലിയക്ക് എതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കായുള്ള ഇംഗ്ലീഷ് ടീമല്‍ ജോസ് ബട്ടലറും ജോഫ്ര ആര്‍ച്ചറും. റിസര്‍വ് താരങ്ങള്‍ ഉള്‍പ്പെടെ 15 അംഗ ടീമുകളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയെ മുട്ടുകുത്തിക്കാന്‍ കരുത്തരെയാണ് നായകന്‍ ഓയിന്‍ മോര്‍ഗന്‍ ടീമിലെത്തിച്ചിരിക്കുന്നത്.
പേസര്‍ സാം കുറാനും പാകിസ്ഥാനെതിരായ ആദ്യ ടി20യില്‍ 71റണ്‍സോടെ അര്‍ദ്ധസെഞ്ച്വറി സ്വന്തമാക്കിയ ടോം ബാന്‍ടണും ടീമില്‍ ഇടം നേടി. 42 പന്തില്‍ അഞ്ച് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ വെടിക്കെട്ട് ബാറ്റിങ്ങാണ് മാഞ്ചസ്റ്ററില്‍ ബാന്‍ടണ്‍ പുറത്തെടുത്തത്. ഇംഗ്ലീഷ് നിരയില്‍ സ്ഥാനം നിലനിര്‍ത്താനായി കഠിന പരിശ്രമം നടത്തുന്ന മോയിന്‍ അലിയും ടീമില്‍ ഇടം നേടിയിട്ടുണ്ട്. അതേസമയം ടെസ്റ്റ് ടീമിന്‍റെ നായകന്‍ ജോ റൂട്ട്, ജേസണ്‍ റോയി എന്നിവരെ ടീമിലേക്ക് തിരിച്ച് വിളിച്ചിട്ടില്ല.