ലണ്ടന്‍:രണ്ടാം റൗണ്ട് ടെസ്റ്റിലും കൊവിഡ് 19 പരിശോധനയില്‍ നെഗറ്റീവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജോഫ്രാ ആര്‍ച്ചര്‍ ഇംഗ്ലീഷ് ടീമിനൊപ്പം ഉടന്‍ പരിശീലനം പുനരാരംഭിക്കും. കുടുംബാംഗങ്ങളില്‍ ഒരാള്‍ക്ക് കൊവിഡ് 19 ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇതേവരെ ആര്‍ച്ചര്‍ പരിശീലനം തുടങ്ങിയിട്ടില്ല. വെസ്റ്റ് ഇന്‍ഡീസിന് എതിരെ ജൂലൈ എട്ടിന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരക്കായാണ് ടീം പരിശീലനം നടത്തുന്നത്. 30 അംഗ ടീമാണ് പരമ്പരക്കായി തയാറെടുക്കുന്നത്. ഇംഗ്ലണ്ടിന് 2019-ലെ ഏകദിന ലോകകപ്പ് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായ പങ്ക് വഹിച്ച പേസറാണ് ആര്‍ച്ചര്‍. ഇംഗ്ലീഷ് പേസര്‍മാര്‍ക്കിടയില്‍ ജോഫ്ര ആര്‍ച്ചറുടെ സാന്നിധ്യം അനിവാര്യമാണെന്ന് സഹതാരം മാര്‍ക്ക് വുഡ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതേവരെ ഏഴ് ടെസ്റ്റ് ഉള്‍പ്പെടെ 22 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച ഇംഗ്ലീഷ് പേസര്‍ ആര്‍ച്ചര്‍ 55 വിക്കറ്റുകള്‍ സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റില്‍ 30 വിക്കറ്റാണ് താരം സ്വന്തമാക്കിയത്.
ആര്‍ച്ചര്‍ക്ക് കൊവിഡില്ല; ഉടന്‍ ടീമിനൊപ്പം ചേരും - ആര്‍ച്ചര്‍ വാര്‍ത്ത
വെസ്റ്റ് ഇന്‍ഡീസിന് എതിരെ ജൂലൈ എട്ടിന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരക്കായുള്ള പരിശീലനത്തിലാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ടീം
ജോഫ്ര ആര്‍ച്ചര്‍
വിന്‍ഡീസിന് എതിരായ മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരക്ക് സതാംപ്റ്റണിലാണ് തുടക്കമാവുക. കൊവിഡ് 19-നെ തുടര്‍ന്ന് സ്തംഭിച്ച ക്രിക്കറ്റ് ലോകത്ത് നടക്കുന്ന ആദ്യ അന്താരാഷ്ട്ര മത്സരം കൂടിയാകും ഇത്. ഉമിനീര്‍ വിലക്ക് ഉള്‍പ്പെടെയുള്ള പുതിയ തീരുമാനങ്ങള്‍ ഏത് രീതിയില്‍ നടപ്പാകുമെന്ന് അറിയാന്‍ ക്രിക്കറ്റ് ആരാധകര്‍ ഉള്‍പ്പെടെ ആകാംക്ഷയിലാണ്.
Last Updated : Jun 26, 2020, 6:32 AM IST