ലണ്ടന്‍: മുന്‍ സിംബാവേ ക്രിക്കറ്റ് താരം ആന്‍റി ഫ്ലവർ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിലെ ടെക്‌നിക്കല്‍ ഡയറക്‌ടര്‍ സ്ഥാനം രാജിവെച്ചു. 12 വർഷമായി ആന്‍റി ഫ്ലവർ ഇംഗ്ലണ്ട് ടീമില്‍ സേവനം അനുഷ്ഠിക്കുകയായിരുന്നു. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം 2007 ലാണ് അദ്ദേഹം ഇംഗ്ലണ്ടിന്‍റെ സഹപരിശീലകനായി സ്ഥാനമേല്‍ക്കുന്നത്. തുടർന്ന് 2009-ല്‍ മുഖ്യ പരിശീലകനായും സേവനം അനുഷ്ഠിച്ചു. ആന്‍റി ഫ്ലവറിന്‍റെ നേതൃത്വത്തില്‍ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. ആന്‍റി ഫ്ലവറിന്‍റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് ടീം ടെസ്റ്റ് മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നതായി 51 വയസുള്ള മുന്‍ സിംബാവേ താരം ട്വീറ്റ് ചെയ്തു.
ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിലെ ടെക്‌നിക്കല്‍ ഡയറക്‌ടര്‍ സ്ഥാനം ആന്‍റി ഫ്ലവർ രാജിവെച്ചു
2007 ലാണ് ആന്‍റി ഫ്ലവർ സഹപരിശീലകനായി ഇംഗ്ലണ്ട് ടീമിന്‍റെ ഭാഗമാകുന്നത്. മുന്‍ സിംബാവേ ക്രിക്കറ്റ് താരമാണ് ആന്‍റി ഫ്ലവര്‍.
ആന്‍റി ഫ്ലവർ
2010-11 ലെ ആഷസ് വിജയം വേറിട്ടു നില്‍ക്കുന്നതായും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്‍റെ ഔദ്യോഗിക ട്വിറ്ററില്‍ ആന്‍റി ഫ്ലവർ കുറിച്ചു. 2013-14 വർഷത്തെ ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ട് പരാജയപ്പെട്ടതിനെ തുടർന്നാണ് ആന്‍റി ഫ്ലവർ ഇംഗ്ലണ്ട് ടീമിന്‍റെ ടെക്‌നിക്കല്‍ ഡയറക്‌ടർ സ്ഥാനം ഏറ്റെടുത്തത്. അടുത്തിടെ ക്രിസ് സില്‍വർ വുഡിനെ ഇംഗ്ലണ്ട് ടീമിന്‍റെ മുഖ്യപരിശീലകനായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് നിയമിച്ചിരുന്നു.