സതാംപ്‌റ്റണ്‍: ടെസ്റ്റ് ക്രിക്കറ്റില്‍ 600 വിക്കറ്റ് തികക്കുന്ന ആദ്യ പേസര്‍ ആകാന്‍ ഇംഗ്ലീഷ് താരം ജയിംസ് ആന്‍റേഴ്‌സണ്‍. പാക്കിസ്ഥാനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയതോടെ ആന്‍റേഴ്‌സണ്‍ ഈ നേട്ടത്തിന് തൊട്ടരികിലാണ്.
നിലവില്‍ 598 വിക്കറ്റുകളാണ് ആന്‍റേഴ്‌സണിന്‍റെ പേരിലുള്ളത്. ടെസ്റ്റ് ക്രിക്കറ്റില്‍ ആന്‍റേഴ്‌സണിന്‍റെ 29ാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണ് റോസ് ബൗളില്‍ പിറന്നത്.
കൂടുതല്‍ വായനക്ക്: സതാംപ്‌റ്റണില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍; പാക്കിസ്ഥാന് തുടക്കത്തിലെ തിരിച്ചടി
സതാംപ്‌റ്റണ്‍ ടെസ്റ്റില്‍ നാലാം ദിനം പാക്കിസ്ഥാന്‍ ഫോളോഓണ്‍ ചെയ്യും. ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 583 റണ്‍സ് പിന്തുടര്‍ന്ന് മറുപടി ബാറ്റിങ്ങ് ആരംഭിച്ച സന്ദര്‍ശകര്‍ മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ 273 റണ്‍സെടുത്ത് കൂടാരം കയറി. ഒന്നാം ഇന്നിങ്സില്‍ 310 റണ്‍സിന്‍റെ ലീഡാണ് ആതിഥേയര്‍ക്കുള്ളത്. അഞ്ച് വിക്കറ്റെടുത്ത ആന്‍റേഴ്‌സണെ കൂടാതെ സ്റ്റുവര്‍ട്ട് ബ്രോഡ് രണ്ടും ക്രിസ് വോക്‌സ്, ഡോം ബെസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. സെഞ്ച്വറിയോടെ 141 റണ്‍െസടുത്ത അസര്‍ അലിയും അര്‍ദ്ധസെഞ്ച്വറിയോടെ 53 റണ്‍സെടുത്ത മുഹമ്മദ് റിസ്‌വാനുമാണ് പാക് നിരയില്‍ തിളങ്ങിയത്. ഇരുവരെയും കൂടാതെ 11 റണ്‍സെടുത്ത ബാബര്‍ അസമും 21 റണ്‍സെടുത്ത ഫവാദ് അലാമും 20 റണ്‍സെടുത്ത യാസിര്‍ ഷായും മാത്രമാണ് പാക് നിരയില്‍ രണ്ടക്കം കടന്നത്.