കേരളം

kerala

ETV Bharat / sports

എക്‌സ്‌ക്ലൂസീവ്; ലോകകപ്പ് ഓര്‍മകള്‍ പങ്കുവെച്ച് അവതാരികമാര്‍ - ridhima pathak news

ടൂര്‍ണമെന്‍റിലെ താരങ്ങളുടെ വിശേഷങ്ങള്‍, വേദിയുടെ പ്രത്യേകതകള്‍, കളി നടക്കുന്ന നഗരത്തിന്‍റെ സവിശേഷതകള്‍ എന്നിവ ആരാധകരിലെത്തുന്നത് സമര്‍ഥരായ അവതാരികമാരിലൂടെയാണ്

ഇംഗ്ലണ്ട് ലോകകപ്പ് വാര്‍ത്ത  ലോകകപ്പ് വാര്‍ത്ത  റിഥിമ പതക് വാര്‍ത്ത  സൈനബ് അബ്ബാസ് വാര്‍ത്ത  world cup news  england world cup news  ridhima pathak news  zainab abbas news
ദീപാന്‍ശു മദന്‍

By

Published : Aug 10, 2020, 6:27 PM IST

ഹൈദരാബാദ്: 2019 ലോകകപ്പില്‍ ഇന്ത്യയും അഫ്‌ഗാനിസ്ഥാനും തമ്മിലുള്ള മത്സരം ഇന്നും ഓര്‍മകളില്‍ പച്ചപിടിച്ച് നില്‍ക്കുന്നതായി ക്രിക്കറ്റ് അവതാരിക റിഥിമ പതക്. ക്രിക്കറ്റ് ഓഫ്‌ ദി ഫീല്‍ഡ് എന്ന പേരില്‍ ഇടിവി ഭാരതുമായി നടത്തിയ ഓണ്‍ലൈന്‍ അഭിമുഖത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. റിഥിമയെ കൂടാതെ പാകിസ്ഥാനില്‍ നിന്നുള്ള സൈനബ് അബ്ബാസ്, അഫ്‌ഗാനിസ്ഥാനില്‍ നിന്നുള്ള ദിവാ പതങ് എന്നിവരും സ്‌പോര്‍ട്‌സ് എഡിറ്റര്‍ ദീപാന്‍ശു മദന്‍ നയിച്ച അഭിമുഖത്തിന്‍റെ ഭാഗമായി.

ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പിന്‍റെ ഓര്‍മകള്‍ പങ്കുവെച്ച് ക്രിക്കറ്റ് അവതാരികമാര്‍.

ഇന്ത്യയും ന്യൂസിലന്‍ഡ് തമ്മിലുള്ള സെമി പോരാട്ടം കഴിഞ്ഞാല്‍ തനിക്ക് പ്രിയപ്പെട്ട മത്സരം അഫ്‌ഗാനിസ്ഥാനെതിരെ കോലിയും കൂട്ടരും സ്വന്തമാക്കിയ വിജമാണെന്ന് റിഥിമ പറഞ്ഞു. അന്ന് ഗ്രൗണ്ടിലേക്ക് ഇറങ്ങുന്നതിന് മുമ്പേ ടീം ഇന്ത്യ ജയം ഉറപ്പിച്ചിരുന്നു. പക്ഷേ ഗാലറിയിലുണ്ടായിരുന്ന ഇരു ടീമകളുടെയും ആരാധകര്‍ വൈര്യം മറന്ന് എതിരാളികളെ പോലും പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങി. മത്സരത്തില്‍ മുഹമ്മദ് ഷമി ഹാട്രിക്ക് സ്വന്തമാക്കിയ ഓര്‍മകളും റിഥിമ പങ്കുവെച്ചു.

ഇന്ത്യന്‍ അവതാരിക റിഥിമ പതക്.

2019ലെ ലോകകപ്പ് ആവേശം ലോകം മുഴുവനുമുള്ള ക്രിക്കറ്റ് ആരാധകര്‍ക്ക് മുമ്പിലെത്തിച്ചതിന്‍റെ ഓര്‍മകളാണ് മൂന്ന് സുന്ദരമാരും പങ്കുവെച്ചത്. ക്രിക്കറ്റ് ആവേശത്തോളം സ്വീകാര്യതയാണ് ഇടവേളകളിലും കളിക്ക് മുമ്പും ശേഷവുമുള്ള ചര്‍ച്ചകള്‍ക്ക്. പലപ്പോഴും ഈ ചര്‍ച്ചകളുടെ കടിഞ്ഞാണ്‍ സുന്ദരികളായ അവതാരികമാര്‍ക്കാകും.

ലോകകപ്പിലെ എല്ലാ ഓര്‍മകളും പ്രിയപ്പെട്ടതാണെന്ന് പറഞ്ഞ പാക് അവതാരിക സൈനബ് അബ്ബാസ് ന്യൂസിലന്‍ഡും ഇംഗ്ലണ്ടും തമ്മില്‍ ലോഡ്‌സില്‍ നടന്ന കലാശപ്പോരിന്‍റെ ഓര്‍മകള്‍ ഇപ്പോഴും മനസില്‍ പച്ചപിടിച്ച് നല്‍ക്കുകയാണെന്ന് പറഞ്ഞു. ന്യൂസിലന്‍ഡിനെ ആവേശകരമായ സൂപ്പര്‍ ഓവറില്‍ പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് കിരീടം സ്വന്തമാക്കിയത്. ചരിത്രത്തില്‍ ആദ്യമായാണ് ഇംഗ്ലണ്ട് ഏകദിന ലോകകപ്പ് കീരിടം സ്വന്തമാക്കുന്നതെന്ന പ്രത്യേകതയുമുണ്ടായിരുന്നു.

പാകിസ്ഥാനില്‍ നിന്നുള്ള അവതാരിക സൈനബ് അബ്ബാസ്.

ലോക്ക് ഡൗണ്‍ കാലത്തെ ബുദ്ധിമുട്ടുകളും പാക് അവതാരിക പങ്കുവെച്ചു. കൊവിഡിനെ അതിജീവിച്ച് പാക് ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിലേക്ക് യാത്ര തിരിച്ചപ്പോള്‍ അവതാരികയെന്ന നിലയില്‍ കൂടെ പോകാന്‍ സാധിക്കാത്തതില്‍ പ്രയാസമുണ്ടെന്ന് പറഞ്ഞ അവര്‍ ഇപ്പോള്‍ വീട്ടില്‍ തുടരുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

ക്രിക്കറ്റ് ആരാധികമാര്‍ ഗാലറികള്‍ കീഴടക്കാത്ത അഫ്‌ഗാനിസ്ഥാനില്‍ നിന്നും ഒരു അവതാരിക ക്യാമറക്ക് മുന്നിലെത്തിയപ്പോഴുണ്ടായ വെല്ലുവിളികള്‍ പങ്കുവെക്കുകയായിരുന്നു ദിവ പതങ്ങ്. പിഎച്ച്ഡി നേടിയ ദിവ പതങ്ങ് അഫ്‌ഗാനിസ്ഥാനിലെ ദേശീയ റേഡിയോ ടെലിവിഷനില്‍ കായിക മേഖലിയിലെ അവതാരിക കൂടിയാണ്. പഠനത്തിന്‍റെ ഭാഗമായി ഇംഗ്ലണ്ടില്‍ തുടരുമ്പോഴാണ് ലോകകപ്പില്‍ അവതാരികയാകാന്‍ വിളി വരുന്നത്. ആദ്യം രക്ഷിതാക്കള്‍ എതിര്‍ത്തെങ്കിലും പിന്നീട് പിന്നീട് ലോകകപ്പിനാണെന്നറിഞ്ഞപ്പോള്‍ പിന്തുണച്ചെന്ന് ദിവ പറയുന്നു.

അഫ്‌ഗാനിസ്ഥാനില്‍ നിന്നുള്ള അവതാരിക ദിവ പതങ്.

ക്രിക്കറ്റിന് പുരുഷ മുഖം മാത്രമാണുള്ള അഫ്ഗാനിസ്ഥാനില്‍ നിന്നും ഇതിനകം സ്വദേശത്തും വിദേശത്തുമായി നിരവധി മത്സരങ്ങളില്‍ ദിവ പതങ് അവതാരികയായിട്ടുണ്ട്. കൊവിഡ് 19ന് ശേഷം ക്രിക്കറ്റ് ലോകം വീണ്ടും സജീവമാകുമ്പോള്‍ മത്സരത്തിന്‍റെ ഇടവേളകളില്‍ ചൂടുള്ള വാര്‍ത്തകളുമായി തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് ഇവര്‍.

ABOUT THE AUTHOR

...view details