ദക്ഷിണാഫ്രിക്കൻ ടീമിന്‍റെ ബാറ്റിങ് പരിശീലകനായി അമോല്‍ മസുംദാർ - south africa vs india
ഇന്ത്യൻ പ്രീമിയർ ലീഗില്‍ രാജസ്ഥാൻ റോയല്‍സിന്‍റെയും ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ഇന്ത്യൻ അണ്ടർ 19, അണ്ടർ 23 ടീമുകളുടേയും ബാറ്റിങ് പരിശീകനായിരുന്നു അമോല്‍ മസുംദാർ. നെതർലണ്ട്സ് ക്രിക്കറ്റ് ടീമിന്‍റെ ബാറ്റിങ് പരിശീലകനായും അമോല്‍ പ്രവർത്തിച്ചിട്ടുണ്ട്. ഒരു കളിക്കാരനായി 25 വർഷം ചെലവഴിച്ചു
ജൊഹന്നാസ്ബർഗ്; 20 വർഷം ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമെന്ന പേര് സ്വന്തമാക്കിയിട്ടും ഒരിക്കല്‍ പോലും ഇന്ത്യൻ ടീമിലെത്താൻ ഭാഗ്യം ലഭിക്കാതെ പോയ താരമാണ് അമോല്‍ മസുംദാർ. മുംബൈ ക്രിക്കറ്റ് ടീമിന്‍റെ നട്ടെല്ലായിരുന്ന അമോല്‍ മസുംദാറിനെ എന്നും ഇന്ത്യൻ ടീമിന് പുറത്ത് നിർത്തിയത് അക്കാലത്തെ ഇന്ത്യൻ ടീമിലെ പ്രതിഭാ ധാരാളിത്തമായിരുന്നു. രാഹുല്‍ ദ്രാവിഡ്, സച്ചിൻ ടെൻഡുല്‍ക്കർ, വിവിഎസ് ലക്ഷ്മൺ, സൗരവ് ഗാംഗുലി എന്നിവർ അടങ്ങുന്ന ഇന്ത്യൻ മധ്യനിരയില്‍ ഒരിക്കല്‍ പോലും അമോലിന് സ്ഥാനം ലഭിച്ചില്ല.